ചരിത്രം കുറിച്ച ഇന്നിങ്സ് മാത്രമല്ല, വിഷാദത്തെ തോൽപിച്ച ഇന്നിങ്സ് കൂടിയുണ്ട് മാക്സ്വെല്ലിന്

ഗ്ലെൻ മാക്​സ്​വെൽ. ഫോട്ടോ: ഗെറ്റി ഇമേജസ്
ഗ്ലെൻ മാക്​സ്​വെൽ. ഫോട്ടോ: ഗെറ്റി ഇമേജസ്

ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നില്ല വാംഖഡേയിലേത്. അത് നാല് വര്‍ഷം മുന്‍പായിരുന്നു. പോരാട്ടം പക്ഷേ, പിച്ചിലല്ല, മനസിലായിരുന്നുവെന്ന് മാത്രം. അന്ന് ക്രീസില്‍ കൂട്ടായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്നത് പാറ്റ് കമ്മിന്‍സല്ല, വിനി രാമനാണ്. ചെന്നൈക്കാരിയായ ജീവിത പങ്കാളി.

നാലു വര്‍ഷം മുന്‍പത്തെ ആ ഇന്നിങ്‌സിന്റെ റീപ്ലേയില്ലെങ്കില്‍ അഫ്ഗാനെതിരേ ഒറ്റക്കാലില്‍ ഒറ്റയ്‌ക്കൊരു ഉന്മാദിയെപ്പോലെ മാക്‌സ്‌വെല്‍ ഇതള്‍വിരിയിച്ച അത്ഭുതത്തിന്റെ പൊരുള്‍ പിടിതരില്ല. പരിക്കില്‍ പിന്‍വാങ്ങാതെ,  സിംഗിള്‍സും ഡബിളുമെടുക്കാതെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ഇയാള്‍ക്ക് ഭ്രാന്താണോ എന്ന് സംശയിച്ചവര്‍ക്ക് മറുപടി കൊടുക്കാനുമാവില്ല. ഇതല്ല, ഇതിനേക്കാള്‍ മാരകമായ ഉന്മാദത്തിലൂടെ കടന്നുപോയൊരു ഭൂതകാലമുണ്ടായിരുന്നു ഇയാള്‍ക്കെന്ന് അറിഞ്ഞെങ്കില്‍ മാത്രമേ, ഈ ഇന്നിങ്‌സിനെ കപിലിന്റെ ട്രെന്റ് ബ്രിഡ്ജ് ഇന്നിങ്‌സിന്റെ മുകളില്‍ പ്രതിഷ്ഠിക്കാനാവൂ.

Content Highlights: best innings of Glenn Maxwell against mental illness and icc world cup match against afanistan

Continue reading