രവീന്ദ്ര ജഡേജ കളി മതിയാക്കുകയാണോ?; സൂചന നല്‍കി കോലിയുടെ പെരുമാറ്റം

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനു പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വിരമിച്ചേക്കുമെന്ന് സൂചന. ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ പത്തോവറില്‍ 30 റണ്‍സ് മാത്രം വിട്ടുനല്‍കി ജഡേജ ഒരു വിക്കറ്റ് നേടിയിരുന്നു. പ്രകടനത്തിനു പിന്നാലെ വിരാട് കോലി ജഡേജയെ ആലിംഗനം ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. ജഡേജയുടെ പത്ത് ഓവറും പിന്നിട്ട ശേഷമായിരുന്നു പരസ്പര ആശ്ലേഷണം.
ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിനു പിന്നാലെ കോലി സ്റ്റീവ് സ്മിത്തിനെ ആലിംഗനം ചെയ്തിരുന്നു. കൈ കൊടുത്ത് പരസ്പരം ആലിംഗനം ചെയ്തതിന് ശേഷം ഇരുവരും സംസാരിക്കുകയും ചെയ്തിരുന്നു. അതിനുശേഷം പിറ്റേന്ന് രാവിലെ സ്മിത്ത് ഏകദിനത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
മുന്‍പ് ഗാബയില്‍ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി മൂന്നാം ടെസ്റ്റിനിടെ കോലി അശ്വിനുമായി സംസാരിച്ചശേഷം ആലിംഗനം ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുശേഷം, അശ്വിന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു.
Kohli hugging Jadeja after his over , I think I've seen this before🙂 pic.twitter.com/1vyOARnTRw
— outside edge (@MeenakshiS325) March 9, 2025