'മെസ്സി'വിളിച്ചവർക്കും മാച്ച് ഫിക്‌സിങ് ആരോപണത്തിനും മറുപടി; കിരീടവുമായി റൊണാൾഡോ ലോകകപ്പിലേക്ക്

റിയാദിലെ അൽ-അവ്വാൽ പാർക്ക് സ്റ്റേഡിയത്തിൽ സൗദി പ്രോ ലീഗ് കിരീടം നേടിയതിന് ശേഷം ട്രോഫിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Photo by Fayez NURELDINE / AFP
റിയാദിലെ അൽ-അവ്വാൽ പാർക്ക് സ്റ്റേഡിയത്തിൽ സൗദി പ്രോ ലീഗ് കിരീടം നേടിയതിന് ശേഷം ട്രോഫിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Photo by Fayez NURELDINE / AFP

ഴിഞ്ഞ മേയ് 21-ന് രാത്രി റിയാദിലെ അൽഅവ്വൽ പാർക്കിൽ കളി തീരുമ്പോൾ കണ്ട കാഴ്ചയിൽ അൽ നസർ ആരാധകരുടെ മനസ്സു പിടഞ്ഞു. അന്തിമവിസിൽ മുഴങ്ങിത്തീരുമ്പോൾ അവരുടെ പ്രിയങ്കരനായ ഫുട്‌ബോൾ കളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്ത് മുട്ടുകുത്തി ഇരുന്ന് പൊട്ടിക്കരയുകയാണ്! ഏറെക്കാലം തീവ്രമായി ആഗ്രഹിച്ച ഒന്ന് ലഭ്യമാകുമ്പോൾ മാത്രം പൊട്ടിയൊഴുകുന്ന മുൻ നിരാശകളുടെ വേദനയും ആനന്ദവും ചേർന്നൊഴുകുന്ന കണ്ണീർ.

കായികലോകത്തെ പതിവു കണക്കുകൂട്ടലനുസരിച്ച് കളിക്കളത്തിൽ രണ്ടു ദശാബ്ദം പിന്നിട്ട, കരിയർ എന്നേ അവസാനിക്കേണ്ടിയിരുന്ന ആ 41-കാരൻ ഈ വർഷത്തെ സൗദി പ്രോ ലീഗ് കിരീടനേട്ടം ആഘോഷിക്കുകയായിരുന്നു. അവസാനമത്സരത്തിൽ അൽ നസർ ഒന്നിനെതിരെ നാലുഗോളിന് ദമാക്കിനെയാണ് പരാജയപ്പെടുത്തിയത്. അതിൽ ജേതാക്കളുടെ അവസാനത്തെ രണ്ടു ഗോളും ഈ പോർച്ചുഗീസ് താരത്തിന്റെ വകയായിരുന്നു. 2021ൽ യുവന്റസിനൊപ്പം കോപ്പ ഇറ്റാലിയ നേടിയ ശേഷം ഒരു ക്ലബ് ട്രോഫിയും നേടാൻ അദ്ദേഹത്തിനായിരുന്നില്ല. പുരുഷ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരന്റെ ബൂട്ടിൽ മരുന്ന് തീർന്നോ എന്ന് ചോദിച്ചവർ കുറവല്ല.

Content Highlights: Driven by unparalleled work ethic and strict fitness regimes, 41-year-old Cristiano Ronaldo silenced his critics by leading Al Nassr to the Saudi Pro League title, bouncing back from a painful Manchester United exit as he inches closer to an unprecedented 1,000 career goals and a historic sixth World Cup appearance.

Continue reading