ദ്രൗപതി മുര്‍മു രാഷ്ട്രപതി പദത്തിലേക്ക്: ആഘോഷത്തിമിര്‍പ്പില്‍ ജനങ്ങള്‍

ദ്രൗപദി മുര്‍മുവിന്റെ വിജയം ഏറെക്കുറെ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും വോട്ടെണ്ണല്‍ പകുതിയാകുന്നതിനു മുമ്പ് തന്നെ അനുയായികളും ആരാധകരും ആഘോഷങ്ങളിലേക്കും ആഹ്‌ളാദപ്രകടനങ്ങളിലേക്കും കടന്നിരുന്നു. ദ്രൗപദിയുടെ വിജയമാഘോഷിക്കാന്‍ മിക്കയിടങ്ങളിലും മധുരപലഹാരങ്ങള്‍ നേരത്തെ തന്നെ തയ്യാറായിരുന്നു.
സ്‌കൂള്‍ അധ്യാപികയില്‍ നിന്ന് എംഎല്‍എ, മന്ത്രി, സംസ്ഥാന ഗവര്‍ണര്‍... ഒടുവില്‍ ഇന്ത്യയുടെ പ്രഥമപൗരയെന്ന പദവിയിലേക്ക്. മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ ഏറ്റവും ശക്തമായ പ്രാതിനിധ്യമാണ് ദ്രൗപദി മുര്‍മുവിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.
നഗരങ്ങളും ഗ്രാമങ്ങളും ദ്രൗപദിയുടെ വിജയം ഏറ്റെടുത്തിരിക്കുന്നു. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി എന്നതിനപ്പുറം സാധാരണക്കാരിലെ അസാധാരണവനിതയെന്ന നിലയിലാണ് ദ്രൗപദിയുടെ വിജയം സാധാരണജനത ഏറ്റെടുത്തിരിക്കുന്നതെന്ന് ആഹ്‌ളാപ്രകടനങ്ങള്‍ വ്യക്തമാക്കുന്നു. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നല്ല, പീപ്പിള്‍സ് പ്രസിഡന്റ് ഓഫ് ഇന്ത്യയെന്നാണ് ദ്രൗപദിയെ വിശേഷിപ്പിക്കുന്നത്.
Content Highlights: Celebrations, Droupadi Murmu, emerges victorious, President Of India