24 ലക്ഷം മണ്‍ചിരാതുകളില്‍ വെളിച്ചം പകരും; ദീപാവലി ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ അയോധ്യ

ലക്നൗ: ദീപാവലി ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ ഒരുങ്ങി അയോധ്യ. ദീപാവലി ദിവസം 24 ലക്ഷം മണ്‍ചിരാതുകളില്‍ വെളിച്ചം പകരാനാണ് നിലിവില്‍ പദ്ധതിയിട്ടിരിക്കുന്നത്. ഗിന്നസ് റെക്കോഡാണ് ലക്ഷ്യം. മൂന്ന് മണിയോടെ ആരംഭിക്കുന്ന പരിപാടികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും.
25,000 വളണ്ടിയര്‍മാര്‍ ചിരാതുകളില്‍ വെളിച്ചം പകരുന്നതില്‍ പങ്കാളികളാകും. ഗിന്നസ് ബുക്ക ഓഫ് വേള്‍ഡ് റെക്കോഡ്സ് അധികൃതരും ചടങ്ങില്‍ പങ്കെടുക്കും. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് എത്ര ചിരാതുകളില്‍ വെളിച്ചം പകര്‍ന്നുവെന്ന് വിലയിരുത്തും. ദീപോത്സവത്തിന് ശേഷം ലേസര്‍ ഷോ സംഘടിപ്പിക്കും.
കഴിഞ്ഞ വര്‍ഷം 20,000 വളണ്ടിയര്‍മാര്‍ 15 ലക്ഷം ചിരാതുകള്‍ ഒരുക്കി ഗിന്നസ് റെക്കോഡ് ഇട്ടിരുന്നു. അയോധ്യയിലെ സരയൂ നദിക്കരയിലായിരുന്നു ഇത്. 14 പോലീസ് സോണുകളായി വിഭജിച്ച് ഇത്തവണ അയോധ്യയില്‍ സുരക്ഷയൊരുക്കുമെന്ന് അയോധ്യ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ പറയുന്നു.
Content Highlights: Ayodhya eyes new world record with 24 lakh diyas during diwali celebrations