'മെഴുതിരി നിലവെഴും പാതിരാ..' ശ്രദ്ധേയമായി 'സങ്കീർത്തനം'

വരികൾ, സംഗീതം, ആലാപനം എന്നിവകൊണ്ട് ശ്രദ്ധ നേടി ക്രിസ്മസ് ഗാനം. 'മെഴുതിരി നിലവെഴും പാതിരാ നനുനനെ വിരിയണ് താരകാ...' എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. യു.ആർ. പ്രൊഡക്ഷന്റെ ബാനറിൽ നിർമിച്ച സങ്കീർത്തനം എന്ന ആൽബത്തിലേതാണ് ഗാനം.
ഉദയ് രാമചന്ദ്രൻ സംഗീതം നൽകി ബിനു മല്ലശ്ശേരി ആലപിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരയണനാണ്. എബി സാൽവിൻ തോമസ് ആണ് ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്.
മികച്ച പ്രതികരണമാണ് ഗാനത്തിന് സമൂഹ മാധ്യമങ്ങളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: A beautiful Christmas carol, `Mezhuthiri`, sung by Binu Mallassery, is going viral