പഴങ്ങൾ മിക്സ് ചെയ്ത ഡണ്ടീ കേക്ക്

ഈ ക്രിസ്മസിന് കേക്കുകൾ നമ്മുടെ അടുക്കളയിൽ തന്നെ ഒരുക്കിയാലോ, പഴങ്ങൾ മിക്സ് ചെയ്ത ഡണ്ടീ കേക്ക് പരീക്ഷിക്കാം
- ചേരുവകൾ
- ബട്ടർ 250 ഗ്രാം
- പഞ്ചസാര 250 ഗ്രാം
- കോൺഫ്ളോർ 350 ഗ്രാം
- മുട്ട 5 എണ്ണം
- ബേക്കിങ് പൗഡർ 6 ഗ്രാം
- ഫ്രൂട്ട് മിക്സ് 650 ഗ്രാം
- തൊലി കളഞ്ഞ ബദാം 100 ഗ്രാം
- ഫ്രൂട്ട് മിക്സ് -മുന്തിരി, കറുത്ത മുന്തിരി, ബ്ലാക്ക് കറന്റ്, പ്രൂൺസ് (ഉണക്കിയ പ്ലം), ആപ്രിക്കോട്ട്, ഈത്തപ്പഴം എന്നിവ മിക്സ് ചെയ്തത്
തയ്യാറാക്കുന്ന വിധം
ബട്ടറും പഞ്ചസാരയും അടിച്ചെടുക്കുക. ഇതിലേക്ക് മുട്ട ഒന്നൊന്നായി ചേർത്തിളക്കിയ ശേഷം ബാക്കി ചേരുവകൾ ചേർത്ത് ഒന്നുകൂടി ഇളക്കാം. ഈ മിശ്രിതം കേക്ക് മോൾഡിലൊഴിച്ച് അതിനു മീതെ ബദാം നിരത്തുക. 170 ഡിഗ്രി സെൽഷ്യസിൽ 55 മിനിറ്റ് ബേക്ക് ചെയ്യണം.
ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്
Content Highlights: Make a delicious Dundee cake this Christmas!