വീഴ്ച പോലീസിന്റേതായാലും പ്രോസിക്യൂഷന്റേതായാലും നീതി ലഭിക്കാതെ പോകുന്നത് ഇരയ്ക്ക് | ഭാഗം 03

Photo: Mathrubhumi
Photo: Mathrubhumi

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് വണ്ടിപ്പെരിയാറിലെ പോക്‌സോ കോടതിയില്‍നിന്ന് സുപ്രധാനമായ വിധിയുണ്ടായത്. പീഡനം നടന്നെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും പറയുമ്പോഴും കുറ്റവാളി അര്‍ജുനാണെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ അപര്യാപ്തമാണെന്നാണ് കോടതിവിധി. അര്‍ജുന്‍ കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോടതി നിരീക്ഷണം. കേസില്‍ തങ്ങളാവശ്യപ്പെടുന്ന അഭിഭാഷകനായിരിക്കണം പ്രോസിക്യൂട്ടറെന്ന് കുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ കോടതി ചൂണ്ടിക്കാണിച്ച വീഴ്ചകളേക്കാള്‍ പ്രതിയെ ശിക്ഷിക്കാന്‍ പര്യാപ്തമായ നിരവധി തെളിവുകളും പോയിന്റുകളും ഇതേ കേസില്‍ തന്നെയുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതേ തെളിവുകളുമായി അപ്പീല്‍ പോകുമ്പോള്‍ മറ്റൊരു വിധി പ്രതീക്ഷിക്കാമോ എന്ന ചോദ്യം പൊതുസമൂഹവും ഉയർത്തുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ അലംഭാവം കാട്ടിയെന്ന കോടതി പരാമർശം ഗൗരവത്തോടെ കാണുമെന്നും കുടുംബത്തിനൊപ്പം നില്‍ക്കുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഈ പശ്ചാത്തലത്തിൽ പോലീസിന്റെ വീഴ്ചയായി കോടതി ചൂണ്ടിക്കാണിച്ച എട്ട് കാര്യങ്ങൾ ഇവയാണ്

Content Highlights: vandiperiyar rape, murder case, crime, pocso case, rape murder, Vandiperiyar rape-murder case

Continue reading