ഒറ്റമുറിയില്‍ താമസം, മുന്നൂറോളം പേര്‍ക്ക് സൗജന്യ ഭക്ഷണം; പട്ടിണി കിടന്ന നാളുകള്‍ ഞങ്ങള്‍ മറക്കില്ല!

സതീഷും കുടുംബവും വിതരണം ചെയ്യാനുള്ള പൊതിച്ചോര്‍ ഒരുക്കുന്നു. | ഫോട്ടോ: അരുണ്‍ നിലമ്പൂര്‍
സതീഷും കുടുംബവും വിതരണം ചെയ്യാനുള്ള പൊതിച്ചോര്‍ ഒരുക്കുന്നു. | ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

"ഇന്നത്തെ കാലത്ത് ഭക്ഷണം കിട്ടാത്തവരുണ്ടോ എന്ന് കളിയാക്കി ചോദിക്കുന്നവരുണ്ട്. ഭക്ഷണം കിട്ടാത്തവര്‍ ഒരുപാടുണ്ട്. നമുക്കറിയാത്തതുകൊണ്ടാണ്. വിശപ്പെന്താണെന്ന് നന്നായറിഞ്ഞവരാണ് ഞങ്ങള്‍. അന്ന് പട്ടിണി കാരണം 45 ദിവസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് ഞങ്ങള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയിരുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നത് ഞങ്ങള്‍ക്കൊരു ബാധ്യതയായി തോന്നുകയേയില്ല." - പറയുന്നത് മണ്ണാര്‍ക്കാട് തച്ചമ്പാറയിലെ പിച്ചളമുണ്ട സ്വദേശി സതീഷാണ്. നാല് വര്‍ഷമായി മുടങ്ങാതെ തെരുവില്‍ സൗജന്യമായി ഭക്ഷണപ്പൊതികളെത്തിക്കുന്ന കൂലിപ്പണിക്കാരന്‍.

പുലര്‍ച്ചെ നാലരക്ക് തുടങ്ങുന്നതാണ് സതീഷിന്റെ ചെറിയ അടുക്കള ഷെഡ്ഡിലെ പാചകപരിപാടികള്‍. ഭാര്യയും രണ്ടാണ്‍മക്കളും മാത്രമാണ് കൂട്ടിന്.  
'എന്നും 250 മുതല്‍ 300 വരെ ഭക്ഷണപ്പൊതികളെത്തിക്കുന്നുണ്ട്. ഭക്ഷണമുണ്ടാക്കി കഴിഞ്ഞാല്‍ ആദ്യം മണ്ണാര്‍ക്കാടുള്ള ജെ.കെ.ആര്‍. പച്ചക്കറിക്കടയില്‍ മുപ്പതോളം പൊതികള്‍ ഏല്‍പ്പിക്കും. അവിടെനിന്ന് തെരുവിലലയുന്നവരും ഭിക്ഷക്കാരുമടക്കം ആവശ്യക്കാര്‍ ഭക്ഷണം വാങ്ങിപ്പോവും' - തന്റെ ഒരു ദിവസത്തെക്കുറിച്ച് സതീഷ് പറഞ്ഞുതുടങ്ങി.

Content Highlights: Satheesh Mannarkkad & family, Free food supply, Thachampara, Palakkad

Continue reading