റോട്ട് വീലറിനെയും സെയിന്റ് ബര്‍ണാഡിനെയും തെരുവിലേയ്ക്ക് വിടുമ്പോൾ, എന്നാണ് നമുക്ക് അരുമ സാക്ഷരത?

#ഡോ. സാബിന്‍ ജോര്‍ജ്ജ്
.
.

''ഈ നായ എന്നും രാവിലെ  എന്റെ കാല്‍ക്കീഴില്‍ വരും. 
എന്നെ തൊട്ടുകിടക്കും. 
അവളുടെ നെറ്റിയില്‍ ഞാന്‍ തൊടുന്നതുവരെ
അവള്‍ അരികില്‍നിന്നു മാറില്ല.
അവളെ ഞാന്‍ തിരിച്ചറിയുന്നു എന്ന് അവള്‍ക്ക് ഉറപ്പാകും വരെ
''
( രവീന്ദ്രനാഥ ടാഗോറിന്റെ ഈ നായ എന്ന കവിതയിൽ നിന്ന് )     

വേട്ടയാടിയും ഭക്ഷണമന്വേഷിച്ചും നടന്നലഞ്ഞ് ഗുഹാവാസിയായി ജീവിച്ച കാലം മുതല്‍  ഈ നിമിഷം വരെ നായ്ക്കള്‍ മനുഷ്യന്റെ സഹയാത്രികരാണ്. എന്നിട്ടും പെരുവഴിയില്‍ അനാഥരായി റോട്ട് വീലറോ, സെയിന്റ് ബര്‍ണാഡോ പോലെയുള്ള  പെരുമയുള്ള  ബ്രീഡുകളെ വരെ കാണുന്നതെന്തുകൊണ്ട്?അവര്‍ക്കെല്ലാം തീര്‍ച്ചയായും ഒരിക്കല്‍ ഒരു ഉടമയുണ്ടായിരുന്നു. പോറ്റാനും കൈകാര്യം ചെയ്യാനും കഴിയാതെ വരുമ്പോള്‍ മികച്ച വംശാവലിയുടെ  പിന്‍ബലവും ആഭിജാത്യവുമുള്ള ശുദ്ധ, വിദേശ ജനുസ്സുകളെ പോലും പ്രായഭേദമെന്യേ  തെരുവിലുപേക്ഷിക്കുന്ന തികച്ചും അപലപനീയമായ പ്രവണത കേരളത്തിലും വര്‍ധിച്ചുവരുന്നു. മാന്യമായ ഒരു അരുമപാലന സംസ്‌ക്കാരം നേടാന്‍ നമുക്കാവില്ലായെന്നതിന്റെ സൂചനയാണിതെന്ന് പറയേണ്ടിവരുന്നു. 

Content Highlights: pet dogs,abandoned,owners,serious issue,senior dogs

Continue reading