തങ്ങളിലൊരാൾ അക്രമിക്കപ്പെട്ടാൽ മറുവിഭാഗത്തിലെ നാലുപേരെ ബലാത്സംഗത്തിന് വിട്ടു കൊടുക്കുന്ന വനിതാകൂട്ടം

സ്ത്രീ പോരാട്ടങ്ങളുടെ പേരില്‍ ആഗോള അംഗീകാരം നേടിയെടുത്ത മെയ്ര പെയ്ബിയെന്ന സംഘടന മണിപ്പുര്‍ കലാപത്തില്‍ വഹിച്ച സാമൂഹിക വിരുദ്ധ, മനുഷ്യത്വവിരുദ്ധ പങ്ക് വ്യാപകമായാണ് വിമര്‍ശിക്കപ്പെട്ടത്. ഈ സംഘത്തിനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ടതാണ് മണിപ്പുര്‍ കലാപം ആളിപ്പടരുന്നതില്‍ സ്ത്രീകള്‍ വഹിച്ച ഭയാത്മക പങ്ക്. അവരെ മുന്നില്‍ നിര്‍ത്തിയാണ് കലാപകാരികള്‍ നിയമസംവിധാനങ്ങളെ നേരിട്ടത്. കലാപം ആളിക്കത്തുന്നതിനിടെ സ്ത്രീകളെ നിര്‍ത്തുകയായിരുന്നില്ല സ്ത്രീകള്‍ നേരിട്ടുതന്നെ രംഗത്തിറങ്ങുകയായിരുന്നു. തങ്ങളുടെ വിഭാഗത്തിലെ ഒരു സ്ത്രീ ബലാത്സംഗത്തിനിരയായാല്‍ എതിര്‍വിഭാഗത്തിലെ നാലു സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ കലാപകാരികള്‍ക്ക് പിടിച്ചുകൊടുക്കുന്ന വനിതാക്കൂട്ടം വംശീയവൈരത്തിന്റെ അതിഭീകരതയുടെ മുഖമായി മാറി.
രണ്ടാം ഭാഗം വായിക്കാം- പച്ചക്കറി വാങ്ങും പോലെ ചന്തയില്‍ നിന്ന് തോക്കുവാങ്ങി, കലാപത്തിന്റെ വഴികളിലൂടെ
മൂന്നാംഭാഗം- കൂട്ടുകാരിയെ അക്രമികള്‍ക്ക് വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല, ഒളിപ്പിച്ചത് കുളിമുറിയിലെ തറയ്ക്കുള്ളിൽ
Content Highlights: manipur women violence kuki metei reporters diary4 clash