തൊഴിലില്ലായ്മ, സാമ്പത്തിക ഞെരുക്കം, കൂട്ടപ്പിരിച്ചുവിടൽ; ചർച്ച ചെയ്യാൻ ദ്വീപിനേറെയുണ്ട്

കേരള രാഷ്ട്രീയ മണ്ഡലത്തിലോ തിരഞ്ഞെടുപ്പുകാലത്തോ അധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന മേഖലയല്ല ലക്ഷദ്വീപ്. എന്നാല്‍, ഇന്ത്യയാകെ ഉറ്റുനോക്കുന്ന ഒരു പ്രദേശമായി ഈ തിരഞ്ഞെടുപ്പുകാലത്ത് ലക്ഷദ്വീപ് രാഷ്ട്രീയം മാറി മറിഞ്ഞത് ഇക്കഴിഞ്ഞ നാല് വര്‍ഷക്കാലത്തിനിടെയാണ്. 2020-ല്‍ അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേല്‍ രംഗപ്രവേശനം ചെയ്തതോടെ പൊതുവെ ശാന്തമായ ജീവിതം നയിച്ചിരുന്ന ലക്ഷദ്വീപിലെ രാഷ്ട്രീയ- സാമൂഹിക സാഹചര്യം പ്രക്ഷുബ്ദമായി.
Content Highlights: lakshadweep issues in perspective of politics