ഓട്ടിസത്തിന്റെ കാണാപ്പുറങ്ങൾ; റെയ്ന്‍മാനും അറ്റോണി വൂവും തുറന്ന വഴികള്‍

ഏപ്രില്‍ രണ്ട് ലോക ഓട്ടിസം അവബോധദിനമാണ്. ഓട്ടിസം എന്ന പ്രത്യേക അവസ്ഥയെക്കുറിച്ച് (ന്യൂറോളജിക്കല്‍ ഡിസോഡര്‍) യു.എസില്‍ അവബോധമുണ്ടാക്കിയതും ചര്‍ച്ചയ്ക്ക് വഴിതുറന്നതും 1988-ല്‍ പുറത്തിറങ്ങിയ 'റെയ്ന്‍ മാന്‍' എന്ന സിനിമയാണ്. ഡസ്റ്റിന്‍ ഹോഫ്മന്‍ അവതരിപ്പിച്ച റെയ്മണ്ട് ബാബിറ്റ് എന്ന ഓട്ടിസ്റ്റിക് കഥാപാത്രമാണ് റെയ്ന്‍ മാനിലെ നായകന്‍. ഏഷ്യയിലെ വികസിത രാജ്യമായ ദക്ഷിണ കൊറിയയില്‍ ഇതിന് വഴിതെളിച്ചതാകട്ടെ 2022-ല്‍ സംപ്രേഷണം ചെയ്ത 'എക്സ്ട്രാ ഓര്‍ഡിനറി അറ്റോണി വൂ' എന്ന ലീഗല്‍ കെ ഡ്രാമാ സീരീസും.ഓട്ടിസ്റ്റിക്കായ വനിതാ അഭിഭാഷക വൂ യങ് വൂ ആണ് സീരിസിലെ കേന്ദ്ര കഥാപാത്രം. പാര്‍ക്ക് യൂന്‍ ബിന്‍ ആണ് അറ്റോണി വൂവിനെ അവതരിപ്പിച്ചത്.
ഓട്ടിസം ബാധിച്ച എല്ലാവരും റെയ്ന്‍ മാനിലെ നായകനായ റെയ്മണ്ട് ബാബിറ്റിനെപ്പോലെയോ അറ്റോണി വൂ വിലെ കേന്ദ്ര കഥാപാത്രമായ വൂ യങ് വൂയെപ്പോലെയോ പ്രത്യേക കഴിവുകളുളളവർ ആയിരിക്കില്ല. അതായത് ഓട്ടിസം എന്ന അവസ്ഥ ഇത് ബാധിച്ച ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും ഓട്ടിസം എന്ന അവസ്ഥയില്‍ കഴിയുന്ന വ്യക്തികളുടെ ചില സ്വഭാവവിശേഷങ്ങളെങ്കിലും മനസിലാക്കാനും അവരെക്കുറിച്ച് കൂടുതലറിയാനും സഹായിക്കാന്‍ ഈ സിനിമയും സീരീസും അതാത് രാജ്യങ്ങളില്‍ വഴിതുറന്നുവെന്നതാണ് ഇവയുടെ പ്രസക്തി.
Content Highlights: How `Rain Man` and `Extraordinary Attorney Woo` raised autism awareness