മലയാളി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി ഡ്രൈവർ; മാപ്പ് പറഞ്ഞ് ഉബര്‍, ഇടപെട്ട് ബെംഗളുരു പോലീസ്

ബെംഗളുരു: ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ വഴിയിലിറക്കിവിടാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത മലയാളി യുവതിക്കുനേരെ ഉബര്‍ ഓട്ടോഡ്രൈവര്‍ കയ്യേറ്റശ്രമം നടത്തിയ സംഭവത്തില്‍ ക്ഷമാപണം നടത്തി ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഉബര്‍. ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ അമീ (Amiee) എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. ഇവര്‍ പങ്കുവെച്ച വീഡിയോയ്ക്ക് കമന്റായി തന്നെ ഉബര്‍ പ്രതികരണവുമായി എത്തിയിരുന്നു.

ദൃശ്യങ്ങള്‍ കണ്ട് ആശങ്കയുണ്ടെന്നും സംഭവം അന്വേഷിക്കാന്‍ തയ്യാറാണെന്നും കമ്പനി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് കമ്പനി അധികൃതര്‍ യുവതിയുമായി ബന്ധപ്പെട്ടിരുന്നു. വീഡിയോക്ക് കീഴില്‍ ബെംഗളുരു പോലീസും വിശദവിവരങ്ങള്‍ ചോദിച്ച് കമന്റ് പങ്കുവെച്ചിട്ടുണ്ട്.

സംഭവമുണ്ടായ അന്ന് തന്നെ റൂമിലെത്തിയ ഉടന്‍ ഉബര്‍ ആപ്പില്‍ പരാതി നല്‍കി. അതിന് ശേഷമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അന്ന് തന്നെ ഉബറിന്റെ മറുപടി ലഭിച്ചു. പിറ്റേ ദിവസം തന്നെ അവര്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. അവര്‍ കുറേ ക്ഷമാപണം നടത്തി സംസാരിച്ചു- അമീ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

‘എന്നാല്‍ ക്ഷമാപണം കൊണ്ട് മാത്രമായില്ല. ഇതിനെതിരെ കര്‍ശനമായ നടപടി എടുക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. യാത്രയ്ക്ക് ചെലവായ തുക ഉബര്‍ റീഫണ്ടായി നല്‍കുകയും ചെയ്തു.’

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amiee (@a_mi__ee)

‘രാത്രിയായാലും പകലായാലും ഇനി ഇങ്ങനെ ഒരു അനുഭവം ഉണ്ടാവരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കമന്റ് സെക്ഷന്‍ വായിച്ചാല്‍ ഒരുപാട് പേര്‍ സമാനമായ അനുഭവം നേരിട്ടതായി മനസിലാക്കാം. ഇനിയെങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാന്‍ ഉബര്‍ ശ്രദ്ധിക്കുമെന്നാണ് വിശ്വസിക്കുന്നത്- അമീ പറഞ്ഞു.

ബെംഗളുരു പോലീസ് താന്‍ പരാതി നല്‍കാതെ തന്നെ തന്നെ ഇങ്ങോട്ട് വിളിച്ച് സംസാരിച്ചുവെന്നും വിവരങ്ങള്‍ ശേഖരിച്ചുവെന്നും അമീ പറഞ്ഞു. ആ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കി ജയിലില്‍ കയറ്റാനോ പൊതുമധ്യത്തില്‍ ഉപദ്രവിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും ഉബര്‍ ഈ വിഷയത്തില്‍ കാര്യമായ നടപടി സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അമീ പറഞ്ഞു.

Content Highlights: Uber has formally apologized and refunded the fare to Amiee, a Malayali influencer in Bengaluru, after her video detailing an attempted assault by an Uber auto driver who tried to force her out mid-journey went viral, prompting responses from both the company and the Bengaluru Police.