സംഘപരിവാര്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നത് ജുഡീഷ്യറിയിലൂടെ- പ്രൊഫ. മോഹന്‍ ഗോപാല്‍

ഭരണഘടനയെ ഹിന്ദു ഡോക്യുമെന്റായി കാണുന്ന രീതിശാസ്ത്രമാണ്തിയൊക്രാറ്റിക് ജഡ്ജിമാര്‍ ഉപയോഗിക്കുന്നതെന്നും അങ്ങനെയാണ് സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രം പദ്ധതി ഒരു തുള്ളി ചോര പൊടിയാതെ നടപ്പാക്കപ്പെടുന്നതെന്നും ദേശീയ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറും നാഷനല്‍ ലോ സ്‌കൂള്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫ. മോഹന്‍ ഗോപാല്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നത് സംഘപരിവാറിന്റെ തുറന്ന അജണ്ടയാണ്. ഇതിനുള്ള ഏറ്റവും വലിയ തടസ്സം ഇന്ത്യന്‍ ഭരണഘടനയാണ്. അതിന്റെ ഭാഗമായി എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലത്ത് ഒമ്പത് തിയൊക്രാറ്റിക് ജഡ്ജിമാര്‍ നിയമിക്കപ്പെട്ടിട്ടുണ്ടെന്നും മോഹന്‍ ഗോപാല്‍ ചൂണ്ടിക്കാട്ടി.
Content Highlights: Prof Mohan Gopal Interview