അകലെ പാളത്തില്‍ കാല്‍ അറ്റു കിടക്കുകയാണ്, എനിക്കറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ പറഞ്ഞു: "ബച്ചാവോ..."

സിദ്ധാർഥ്
സിദ്ധാർഥ്

മാധ്യമ മേഖലയിലെ ചോരത്തിളപ്പുള്ള സാന്നിധ്യമായി സ്‌ക്രീനില്‍ ഒരിക്കല്‍ നിറഞ്ഞു നിന്നവനാണ് തൃപ്പുണ്ണിത്തറ സ്വദേശിയായ സിദ്ധാര്‍ഥ്. 2022-ലെ ഇലക്ഷന്‍ റിപ്പോര്‍ട്ടിങ്ങിനിടെ 25-ാം വയസ്സിലാണ് ട്രെയിനില്‍നിന്ന് വീണ് സിദ്ധാര്‍ഥിന്റെ ഇരുകാലുകളും മുറിച്ചു മാറ്റുന്നത്. ഈ പയ്യന്റെ ഭാവി ഇവിടെ തീര്‍ന്നു എന്ന് പരിതപിച്ചവര്‍ക്കു മുന്നിലേക്ക് ബോധം വീണ് ഒരു മാസത്തിനുള്ളിലാണ് കിടക്കയില്‍ കിടന്ന് സിദ്ധാര്‍ഥ് ന്യൂസ് ലൈവ് ചെയ്യുന്നത്. അച്ഛന്‍ കൃഷ്ണനും അമ്മ സുധയും സുഹൃത്തുക്കളും നൽകിയ കരുത്ത് ആ മുന്നോട്ടു പോക്കിന് ആക്കം കൂട്ടി. ജീവിതം അതിജീവനം എന്ന അഭിമുഖ പരമ്പരയില്‍ ഇത്തവണ തന്റെ അതിജീവന കഥ പങ്കുവെക്കുന്നത് പത്തിരിപ്പാല ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പൊളിട്ടിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകനായ സിദ്ധാര്‍ഥാണ്

Content Highlights: Jeevitham athijeevanam interview series, train accident victim journalist teacher Sidharth

Continue reading