ഫിൻലൻഡിൽ പള്ളി ഒരു സാമൂഹിക സ്ഥാപനമാണ്, സംസ്‌കാരം നടത്തലാണ് പ്രധാന പണി- സനൽ ഇടമറുക്

സനൽ ഇടമറുക്
സനൽ ഇടമറുക്

 സാമൂഹിക നവോത്ഥാനത്തോടൊപ്പം വികസിച്ചതാണ് കേരളത്തിലെ യുക്തിവാദപ്രസ്ഥാനം. തികഞ്ഞ മനുഷ്യസ്നേഹമായിരുന്നു അതിന്റെ അടിത്തറ. വെറുപ്പിന്റെ ഭാഷ അവര്‍ ഉപയോഗിച്ചില്ല. അക്കാല യുക്തിവാദലോകത്തെ തിളക്കമുള്ള സാന്നിധ്യമായിരുന്നു ജോസഫ് ഇടമറുക്. ഒരു തലമുറയെ അദ്ദേഹം യുക്തിവാദത്തിലേക്ക് കൊണ്ടുവന്നു. പിതാവിന്റെ വഴിയില്‍ മകന്‍ സനലും സഞ്ചരിച്ചു. ഇടമറുകിനെപ്പോലെ ധീരമായ ചോദ്യങ്ങള്‍ ഉയര്‍ത്തി. പക്ഷേ, ചോദ്യങ്ങള്‍ സ്വീകരിക്കപ്പെടുന്ന രാഷ്ട്രീയകാലമായിരുന്നില്ല അത്. അതിനാല്‍ സനലിന് ഇന്ത്യ വിടേണ്ടി വന്നു.  നിലവില്‍ ഫിന്‍ലന്‍ഡിലിരുന്ന് ഇന്ത്യന്‍ യുക്തിവാദസംഘത്തിന്റെ സാരഥ്യം വഹിക്കുകയാണ് അദ്ദേഹം. പലായനത്തിന്റെ ഒരു പതിറ്റാണ്ടിനിപ്പുറം ഇന്ത്യ എത്ര മാറി, ഇന്ത്യയില്‍ നിരീശ്വരവാദികളുടെ ഭാവിയെന്ത് എന്നീ വിഷയങ്ങളില്‍ അദ്ദേഹം സംസാരിക്കുന്നു.  

 മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ട ശേഷമാണല്ലോ താങ്കള്‍ രാജ്യം വിടുന്നത്. വധഭീഷണി ഭയന്ന് ഫിന്‍ലന്‍ഡിലേക്ക് കടന്നിട്ട് ഒരു പതിറ്റാണ്ടാവുന്നു. ആ കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. ഫിന്‍ലന്‍ഡിലെ യുക്തിവാദ ജീവിതം എങ്ങനെ പോകുന്നു.

Content Highlights: interview atheist sanal edamaruku,yukthivadam

Continue reading