മത്സരത്തിനില്ല, എല്ലാവരും തഴഞ്ഞപ്പോഴാണ് എൻ.ഡി.എക്കൊപ്പം പോയത്- സി.കെ. ജാനു

ആദിവാസികളെ നശിപ്പിച്ചത് ഭൂപരിഷ്‌കരണമാണെന്നും സമൂഹത്തിന്റെ ബാക്കി തുറകളിലുള്ളവർക്കെല്ലാം പട്ടയം ലഭിച്ചപ്പോൾ യഥാർഥ അവകാശികളായ ആദിവാസികള്‍ക്ക് അത് നിഷേധിക്കപ്പെടുകയായിരുന്നുവെന്നു ആദിവാസി ഗോത്ര മഹാസഭ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സി.കെ. ജാനു. ആദിവാസികള്‍ക്ക് വിവരവും വിദ്യാഭ്യാസവുമില്ല, അതിനാല്‍ അവര്‍ ഭൂമി വില്‍ക്കും എന്ന മുടന്തൻന്യായം പറഞ്ഞുള്ള നീതി നിഷേധമാണ് ആദിവാസികൾക്ക് നേരിടേണ്ടി വന്നതെന്നും സി.കെ ജാനു അഭിമുഖത്തിൽ പറഞ്ഞു.
ആര്‍ത്തവം എന്നത് മോശം കാര്യമല്ല എന്നതാണ് അന്നും ഇന്നും തന്റെ നിലപാടെന്നും എന്‍.ഡി.എയിലെ ഒരു ഘടകക്ഷിയായാലും തനിക്ക് തൻറേതായ തീരുമാനവും അഭിപ്രായവുമുണ്ടാവുമെന്നും സി.കെ. ജാനു ശബരിമല വിഷയത്തെ മുൻനിർത്തി പ്രതികരിച്ചു. ജാഥ തൊഴിലാളികളും പോസ്റ്ററൊട്ടിക്കുന്നവരും ആയി മാത്രമാണ് ഇടതു- വലതു മുന്നണികൾ ആദിവാസികളെ എന്നും പരിഗണിച്ചത്. മുന്നണി എന്ന നിലയില്‍ പരിഗണിക്കാനുള്ള മനസ്സ് കാണിച്ചത് എന്‍.ഡി.എയാണ്. ഈ രണ്ട് മുന്നണികളുടെയും അവഗണന മൂലമാണ് എന്‍.ഡി.എയിലേക്ക് പോവേണ്ടി വന്നതെന്നും ജാനു പറഞ്ഞു
Content Highlights: CK Janu interview human wild life conflict politics adivasi Bjp communists land reform nileena