'സദാചാരി'കള്‍ക്കെതിരേ പെണ്ണൊരുമ്പെട്ടപ്പോള്‍; കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തിന് 120 വയസ്

#വിമൽ കോട്ടയ്ക്കൽ
കുറിയേടത്ത് താത്രി സ്മാര്‍ത്തവിചാരത്തിന് വിധേയമാക്കപ്പെട്ട മന| ഫോട്ടോ: രാജന്‍ ചുങ്കത്ത്‌
കുറിയേടത്ത് താത്രി സ്മാര്‍ത്തവിചാരത്തിന് വിധേയമാക്കപ്പെട്ട മന| ഫോട്ടോ: രാജന്‍ ചുങ്കത്ത്‌

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട വിപ്ലവങ്ങള്‍ക്കിടയിലൊന്നും 1905 ജൂലായ് 17 എന്ന തീയതി ആരെങ്കിലും ഓര്‍മിക്കാനിടയില്ല. ഒരു പിഎസ്‌സി പരീക്ഷക്കും ആ തീയതി ചോദിക്കുകയുമില്ല.  കാരണം ചരിത്രം എപ്പോഴും പുരുഷന്റേതാണ്, അവനുണ്ടാക്കുന്നതും അവന്‍ രചിക്കുന്നതുമാണ്.  എന്നിട്ടും ആ ചരിത്രത്തിന്റെ പനയോലക്കെട്ടുകളില്‍നിന്ന് കുതറിച്ചാടി ആണ്‍പോരിമക്കുമേല്‍ മുടിയാട്ടം നടത്തിയ ഒരു 'ഒരുമ്പെട്ടവള്‍' ഇന്നും സ്മരിക്കപ്പെടുന്നു. അവളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ആണ്‍പിറന്നോര്‍ക്ക് ഒരു ഉള്‍ക്കിടിലമുണ്ട്. അഭിനവ സദാചാരവിചാരണകളുടെ വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറയുമ്പോള്‍ സദാചാരിക്കള്‍ക്കെതിരേ സ്വന്തം ശരീരംകൊണ്ട് കലാപമുണ്ടാക്കിയ ആ വനിതാപോരാളിയെ ഓര്‍മിക്കേണ്ടത് ചരിത്രത്തോടുള്ള നീതിയാണ്. അതെ കുറിയേടത്ത് താത്രിയെ ഭ്രഷ്ടയാക്കാന്‍ സ്വരൂപം ചെയ്തിട്ട് 120 വര്‍ഷം തികയുന്നു.

Content Highlights: Kuriyedath Thathri Smartha Vicharam

Continue reading