ഒഴുകുന്ന ചോരയിൽ ആനന്ദിക്കുന്ന വരികൾ, വഴിതെറ്റുന്ന യുവത്വം; ഡ്രില്‍ റാപ്പ് പ്രതിക്കൂട്ടിലാവുമ്പോള്‍

പതിനാറ് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2023 ലാണ് ജെയ്ക്ക് ഫഹ്രി എന്ന യുവാവ് പരോള്‍ ലഭിച്ച് പുറത്തിറങ്ങിയത്. കൊലപാതകക്കേസിലെ പ്രതിയായ ജെയ്ക്ക് ആ പരോള്‍ ജീവിതത്തിനിടെ അറിയപ്പെടുന്ന ഡ്രില്‍ ആര്‍ട്ടിസ്റ്റ് ആയി മാറി. ഹിപ്പ് ഹോപ്പ് സംഗീതത്തിന്റെ ഉപവിഭാഗമായ ഡ്രില്‍ റാപ്പ് കലാകാരന്മാരെയാണ് ഡ്രില്‍ ആര്‍ട്ടിസ്റ്റ് എന്ന് വിളിക്കുന്നത്. ടെന്‍ (TEN) എന്ന പേരില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ജെയ്ക്ക് ഈ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടു. ബിബിസി റേഡിയോയുടെ വണ്‍ എകസ്ട്രാ എന്ന പരിപാടിയില്‍ ടെന്നിന്റെ രണ്ട് പാട്ടുകള്‍ പ്രക്ഷേപണം ചെയ്തു. ഈ നിലയില്‍ പ്രശസ്തി നേടിയിരിക്കവേയാണ് ജെയ്ക്ക് വീണ്ടും അഴികള്‍ക്കുള്ളിലാവുന്നത്. പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനായിരുന്നു ജയിലിലേക്കുള്ള ആ തിരിച്ചുപോക്ക്. അതിന് കാരണമായതാവട്ടെ അയാളുടെ ഡ്രില്‍ റാപ്പിലെ അതിക്രൂരമെന്ന് വിശേഷിപ്പിക്കാവുന്ന വരികളും.
ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത് ഒരു കുറ്റകൃത്യത്തെ കുറിച്ചല്ലെന്ന് പറയട്ടെ, മറിച്ച് ഒരു സമൂഹത്തെയാകെ ദോഷകരമായി സ്വാധീനിക്കുന്നുവെന്ന ആരോപണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നൊരു കലാരൂപത്തെ കുറിച്ചാണ്.
Content Highlights: A convicted killer`s drill rap career raises concerns about the genre`s impact on society.