അപകീർത്തി കേസില്‍ പോലീസ് കേസെടുക്കുന്നത് അധികാര ദുര്‍വിനിയോഗം | Law point

എസ്.എഫ്.ഐ. നേതാവ് പി.എം. ആർഷോയുടെ പരാതിയിൽ മാധ്യമ പ്രവർത്തക അഖില നന്ദകുമാറിനും കെ.എസ്.യു. നേതാക്കൾക്കും മറ്റുള്ളവർക്കും എതിരെ എടുത്ത കേസിൽ ഐ.പി.സി. 500 വകുപ്പ് ചേർത്തിരിക്കുകയാണ് എറണാകുളം സെൻട്രൽ പോലീസ്. ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് അപകീർത്തിപെടുത്തിയെന്ന ഉള്ളടക്കമുള്ള പരാതിയിൽ പോലീസിന് എഫ് ഐ ആർ. രജിസ്റ്റർ ചെയ്യാൻ നിയമപ്രകാരം സാധ്യമല്ല. അപകീർത്തിയെക്കുറിച്ച് പരാതിപ്പെടുന്ന അവസരങ്ങളിൽ അങ്ങനെ ചെയ്യരുതെന്നു കോടതി വിധികൾ ഉണ്ട്. അങ്ങനെയെങ്കിൽ ഈ എഫ്.ഐ.ആർ. ചോദ്യം ചെയ്യാൻ പ്രതി ചേർക്കപ്പെട്ടവർക്ക് കഴിയും. ഐ.പി.സി. 500 വകുപ്പ് ഉൾപ്പെടുന്ന പരാതി മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായമായി ഹർജി നൽകി കോടതിയിൽ മാത്രം തുടരുന്ന നടപടിക്രമമായാണ് ക്രിമിനൽ നടപടി നിയമം പറയുന്നത്.
ഐ.പി.സി. അധ്യായം 21-ലാണ് ക്രിമിനല്‍ അപകീര്‍ത്തി കുറ്റത്തെ പറ്റി പ്രതിപാദിക്കുന്നത്. വകുപ്പ് 499-ല്‍ നിര്‍വചിച്ചിട്ടുള്ള കുറ്റത്താല്‍ ഒരു വ്യക്തിക്ക് കഷ്ടനഷ്ടങ്ങള്‍ക്ക് ഇടയാവുന്ന സന്ദര്‍ഭത്തില്‍ വകുപ്പ് 500 അനുസരിച്ചുള്ള ശിക്ഷ ലഭിക്കാവുന്ന രീതിയില്‍ കുറ്റം ചുമത്തി കേസെടുക്കാവുന്നതിനെ പറ്റി ക്രിമിനല്‍ നടപടി നിയമവും വിവരിക്കുന്നു.
Content Highlights: police has no role in criminal defamation allegations Lawpoint column by rebin gralan