സ്വയം തീകൊളുത്തി ആയുധപ്പുര കത്തിച്ച കുയിലി; സ്വാതന്ത്ര്യ പോരാട്ടത്തിൽ വാഴ്ത്താതെ പോയ പെൺചാവേർ

ചരിത്രരേഖകളിൽ കുയിലിയുടെ ചിത്രം ലഭ്യമല്ലാത്തതിനാൽ എ.ഐയുടെ സഹായത്തോടെ തയ്യാറാക്കിയ പ്രതീകാത്മചിത്രം
ചരിത്രരേഖകളിൽ കുയിലിയുടെ ചിത്രം ലഭ്യമല്ലാത്തതിനാൽ എ.ഐയുടെ സഹായത്തോടെ തയ്യാറാക്കിയ പ്രതീകാത്മചിത്രം

നാടും നിലനില്‍പ്പും കവര്‍ന്ന വെള്ളക്കാരെ തുരത്താന്‍ ഉയിരും ഉടലും മറന്നൊരു ജനത നിണച്ചാലൊഴുക്കിയ കാലം. തമിഴ്‌നാട്ടിലെ ശിവഗംഗ കോട്ട നടുങ്ങുമാറ് ഒരു പോര്‍വിളി മുഴങ്ങി. 'വീരവേല്‍ വെട്രിവേല്‍' എന്നാക്രോശിച്ചു കൊണ്ട് ഒരു അഗ്നിഗോളം ബ്രിട്ടീഷുകാരുടെ ആയുധപ്പുരയ്ക്ക് നേരെ കുതിച്ചു. തീ തുപ്പിയും പീരങ്കിയുമുള്‍പ്പടെ വെടിക്കോപ്പുകള്‍ നിറഞ്ഞ ആ ആയുധശാല നിമിഷനേരം കൊണ്ടു വെന്തുവെണ്ണീറായി. ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഒരുപക്ഷെ ആദ്യ ചാവേറാക്രമണം ആയിരുന്നിരിക്കണം അത്. ആഘോഷിക്കപ്പെട്ടവരുടേത് മാത്രമല്ല, വാഴ്ത്തപ്പെടാതെ പോയ അനേകം പേരുടേതു കൂടിയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം. വീരത്തിര്‍ക്ക് പുകള്‍ പെട്ര തമിഴ് മക്കളിന്‍ വീരമങ്കൈ, വീരത്തായ് വേലു നാച്ചിയാരിന്‍ തലമൈ തലപതി കുയിലി അവരിലൊരാളാണ്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ വാഴ്ത്തപ്പെടാതെ പോയ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിലും കുയിലിയുടെ പേരുണ്ടായിരുന്നു. കാലത്തിനും ചരിത്രത്തിനും മുന്നേ വഴിവിളക്കായി നടന്ന കലഹപ്രിയരെ കുറിച്ചുള്ള പംക്തിയായ The Rebelsൽ ഇത്തവണ ബ്രിട്ടീഷുകാർക്കെതിരേയുള്ള പോരാട്ടത്തിൽ ജന്മനാടിനു വേണ്ടി ജീവൻ സമർപ്പിച്ച കുയിലിയുടെ കഥയാണ്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: story of first human bomb velu nachiyar's commander in chief kuyili

Continue reading