കെജ്രിവാളിന്റെ നീതി പാടത്തെ കർഷകനും കിട്ടുമോ? ഈ കുറുക്കുവഴിയിലൂടെ ഇനി ആരൊക്കെ? | Law Point

LAW POINT
#അഡ്വ. ആര്‍ .വി . ഗ്രാലന്‍
അരവിന്ദ് കെജ്‌രിവാള്‍
അരവിന്ദ് കെജ്‌രിവാള്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുറ്റാരോപിതനായ വ്യക്തിക്ക് തത്ക്കാലം ജയില്‍മോചിതനാകാന്‍ അവസരമൊരുക്കിയിരിക്കുന്നു സുപ്രീം കോടതി. നാളെകളില്‍ ഇത് ഒരു തെറ്റായ കീഴ്​വഴക്കമായി മാറും എന്ന എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റിന്റെ ശക്തമായ എതിര്‍പ്പിനെ പരിഗണിക്കാതെയാണ് നീതിപീഠത്തിന്റെ തീരുമാനം.

സാധാരണയായി വിചാരണ കോടതിയില്‍ ആദ്യ ജാമ്യഹര്‍ജി തള്ളിയാല്‍ ജില്ലാ കോടതി അല്ലെങ്കില്‍ ഹൈക്കോടതി എന്നിവിടങ്ങളില്‍ സമാന ആവശ്യമായി സമീപിക്കാം. അവിടെയും ജാമ്യം നിരസിക്കപ്പെട്ടാൽ ക്രിമിനല്‍ ഗണത്തിലുള്‍പ്പെടുത്തിയുള്ള പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ച് സുപ്രീം കോടതിയോട് ജാമ്യം ആവശ്യപ്പെടാം. ഉപ ഹര്‍ജിയായി കേസ് തീര്‍പ്പാകുംവരെ ഇടക്കാല ജാമ്യം ചോദിക്കുകയും ആകാം. ഇത് സുപ്രീം കോടതി ഉള്‍പ്പടെ അനുവദിക്കുക, ക്രിമിനല്‍ നടപടി നിയമത്തിലെ ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ചാണ്.

Content Highlights: Kejriwal bail and recent issues

Continue reading