ഭൂതകാലക്കുളിരിൽ ആറാടാൻ ഇനിയാവില്ല; എന്താവുമെന്ന് സങ്കൽപ്പിക്കാനേ കഴിയൂ | നമ്മളങ്ങനെ നമ്മളായി 21

#വിമൽ കോട്ടക്കൽ
പ്രതീകാത്മകചിത്രം | Photo: AI
പ്രതീകാത്മകചിത്രം | Photo: AI

പ്യൂപ്പ അതിന്റെ കൂടുപൊളിക്കുകയും അതുപേക്ഷിക്കുകയും ചെയ്യുമ്പോഴാണ് ശലഭമായി പുറത്തുവരുന്നത്. അപ്പോഴാണ് അതിന് വിശാലമായി പറക്കാന്‍ കഴിയുന്നത്. മനുഷ്യന്‍ കൂടുതല്‍ നല്ല മനുഷ്യനാകുന്നതും വിശാലമായി ചിന്തിക്കുന്നതും പഴയ വിശ്വാസക്കൂടുകളും പാരമ്പര്യഭാണ്ഡങ്ങളും പൊളിച്ച് വഴിയിലുപേക്ഷിക്കുമ്പോഴാണ്. ആഫ്രിക്കയില്‍നിന്ന് നമ്മള്‍ നടന്നുവന്ന വഴികളിലൊക്കെ പഴയ വിശ്വാസങ്ങളുടേയും നിലപാടുകളുടേയും ഫോസിലുകളുണ്ട്. ഓരോ വൈജ്ഞാനിക വിപ്ലവങ്ങളും നമ്മളെ കൂടുതല്‍ ആധുനികരാക്കി. അക്കാലംവരെ മുറുകെപ്പിടിച്ച ചിന്താധാരകള്‍ പലതും ചിതലരിച്ചതാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ഓരോ വൈജ്ഞാനിക മേഖലകളിലും  പുലര്‍ത്തിയിരുന്ന മുന്‍വിധികള്‍ ഉടഞ്ഞു. പലതും പലവഴികളില്‍ കെട്ടഴിഞ്ഞുവീണു. നമ്മള്‍ നമ്മളാവാന്‍ കാലം നമ്മുടെ കാഴ്ചപ്പാടുകളില്‍ ചില മിനുക്കുപണികള്‍ നടത്തിയിട്ടുണ്ട്. അതുകൂടിയറിഞ്ഞാല്‍ നമ്മളെങ്ങനെയാണ് നമ്മളായത് എന്നറിയാം.

ഭൂതകാലക്കുളിര്‍ അകലുന്നു...

'പണ്ടത്തെ ഓണമായിരുന്നു ഓണം, ഞങ്ങളുടെയൊക്കെ കുട്ടിക്കാലമായിരുന്നു കുട്ടിക്കാലം, ഇന്നത്തെ തലമുറക്ക് എന്തെങ്കിലും അറിയാമോ, ഇന്നത്തെ ഭക്ഷണം മുഴുവന്‍ വിഷമല്ലേ...' ഇങ്ങനെ തുടങ്ങുന്ന ഭൂതകാലവാഴ്ത്തുകള്‍ കേള്‍ക്കാത്തവരുണ്ടോ...? അമ്പത് പിന്നിട്ടവരില്‍പ്പോലും ഈ 'അമ്മാവന്‍ സിന്‍ഡ്രം' അള്ളിപ്പിടിച്ച് കിടക്കുന്നുണ്ടാവും. നമ്മള്‍ കണ്ടിട്ടില്ലാത്ത ഏതോ മധുരമനോജ്ഞ കാലത്തെക്കുറിച്ചാലോചിച്ച് ചിലരെങ്കിലും നഷ്ടബോധത്തിലാണ്ടു. പല തലമുറകളെ കാരണവന്‍മാര്‍ ഇതേ ഭൂതകാലക്കുളിരില്‍ നനച്ചു. അതിനായി കഥകളും കവിതകളും പാട്ടുകളും നിര്‍മിച്ചു.  അതിലെ കഥാപാത്രങ്ങള്‍ നമുക്കുമുന്നില്‍ താരങ്ങളായി നിറഞ്ഞാടി. എന്നാല്‍ ചരിത്രവും ശാസ്ത്രവുമെല്ലാം പഠിച്ച പുതിയ തലമുറ ആ ഭൂതകാല മാഹാത്മ്യവാദം തകര്‍ത്തു.

ഒരുനേരം പോലും ഉണ്ണാനില്ലാതെ മനുഷ്യര്‍ പട്ടിണികിടന്ന് ചത്തുനരകിച്ച കാലത്തെക്കുറിച്ചായിരുന്നു ഈ വാഴ്ത്തുകളെന്ന് ഇന്ന് നമുക്ക് ബോധ്യമായിട്ടുണ്ട്. മൂന്നുദിവസം മരുന്നു കഴിച്ചാല്‍ മാറുന്ന രോഗങ്ങള്‍ വന്ന് ആയിരങ്ങള്‍ ചത്തുമലച്ച കാലത്തെയാണ് അവര്‍ ആഘോഷിച്ചത്. രോഗം വന്നാല്‍ ചികിത്സിക്കാന്‍ വഴിയില്ലാത്ത, ഒരു നല്ല ആശുപത്രിയില്ലാത്ത, സഞ്ചരിക്കാന്‍ കാളവണ്ടിയല്ലാതെ ഒന്നുമില്ലാത്ത, നല്ല റോഡുകളില്ലാത്ത, മാറിയിടാന്‍ വസ്ത്രങ്ങളില്ലാത്ത, ഒരുപഞ്ചായത്തിനപ്പുറത്തെ വിശേഷങ്ങള്‍പോലും അറിയാന്‍ കഴിയാത്ത, ജോലിക്ക് കൂലിയില്ലാത്ത, കാലത്തെയാണ് അവര്‍ 'ആമോദത്തോടെ വസിക്കും കാല'മെന്ന് പുളകം കൊണ്ടത്. മാതാപിതാക്കളും കുട്ടികളും തമ്മില്‍ ഇഴയടുപ്പമുള്ള ബന്ധംപോലും അന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം. മനുഷ്യന്‍ ഏറ്റവും സുഖവും സ്വാസ്ഥ്യവും സൗകര്യവും അനുഭവിക്കുന്ന കാലം വര്‍ത്തമാനകാലം തന്നെയാണെന്ന കാര്യത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഇന്ന് സംശയമൊന്നുമില്ല.

കൂടുതല്‍ ഒന്നാകും കാലം...

Content Highlights: how human evolved over time and how system of beliefs mindset changed nammalangane nammalayi column

Continue reading