അഷ്റഫ് താമരശ്ശേരിക്കും ഗോപാൽജിക്കും ലിപി അക്ബറിനും യൂണിവേർസൽ റിക്കോർഡ് ഫോറത്തിന്റെ അവാർഡ്

ദുബായ്: ഇന്ത്യയിലെ പ്രമുഖ അവാർഡിംഗ് ഏജൻസിയായ യൂണിവേർസൽ റിക്കോർഡ് ഫോറം പ്രഥമ ഗ്ലോബൽ അവാർഡുകൾ പ്രഖ്യാപിച്ചു. നാട്ടിലും പ്രവാസലോകത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവർക്കാണ് അവാർഡുകൾ. യു.എ.ഇയിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് അഷ്റഫ് താമരശ്ശേരിയെ അവാർഡിന് അർഹനാക്കിയത്. നോവലിസ്റ്റും എഴുത്തുകാരനുമായ ഗോപാൽജിക്ക് സാഹിത്യ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സംഭാവനകൾക്കാണ് അവാർഡ്. രണ്ടായിരത്തിലധികം വ്യത്യസ്ത ടൈറ്റിലുകൾ പ്രസിദ്ധീകരിക്കുകയും കൂടുതൽ എഴുത്തുകാർക്ക് വളരാൻ അവസരമൊരുക്കുകയും ചെയ്തത് പരിഗണിച്ചാണ് 'ബെസ്റ്റ് പബ്ലിഷർ ഓഫ് ദി ഇയർ' പുരസ്കാരത്തിന് ലിപി അക്ബറിനെ പരിഗണിച്ചതെന്ന് യു.ആർ.എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റർജിയും ചീഫ് എഡിറ്റർ ഡോ. സുനിൽ ജോസഫും അറിയിച്ചു.
മാർച്ച് 12-ന് ദുബായ് ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഡോ. സൗദീപ് ചാറ്റർജിയും ഡോ. സുനിൽ ജോസഫും അറിയിച്ചു.
Content Highlights: Universal Record Forum award