ഹോർമുസിൽ UAE എണ്ണടാങ്കറുകൾക്കുനേരെ ഇറാൻ മിസൈലാക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, 8 പേർക്ക് പരിക്ക്

#സ്വന്തം ലേഖകൻ
ഹോര്‍മുസില്‍ റോന്ത് ചുറ്റുന്ന ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ബോട്ട് |ഫോട്ടോ: AFP
ഹോര്‍മുസില്‍ റോന്ത് ചുറ്റുന്ന ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ബോട്ട് |ഫോട്ടോ: AFP

ദുബായ്: ഹോർമുസിൽ രണ്ട് യു.എ.ഇ എണ്ണടാങ്കറുകൾക്ക് നേരെ നടന്ന ഇറാൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറുപേർ ഇന്ത്യക്കാരാണ്. ഇവരിൽ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു.

ഒമാൻ തീരംവഴി ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിച്ച യു.എ.ഇയുടെ മംബാസ, അൽ ബാഹിയ എന്നീ എണ്ണകപ്പലുകളാണ് ആക്രമിക്കപ്പട്ടത്. ക്രൂയിസ് മിസൈൽ പതിച്ച് കപ്പലുകൾക്ക് തീപിടിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

Content Highlights: Iranian missile attack on UAE oil tankers Mambasa and Al-Bahia., One Indian national confirmed dead, six Indians among the injured., Four of the injured individuals are in critical condition., UAE Ministry of Defense confirms cruise missiles caused the ship fires.