അബുദാബിയില് കൂറ്റന് ഭക്ഷ്യ വിതരണ സംവിധാനം തുറന്ന് സിലാല്

അബുദാബി: യു.എ.ഇ. യിലെ ഏറ്റവും വലിയ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലൊന്നായ സിലാല് അബുദാബിയില് തുറന്നു. അബുദാബി ഖലീഫാ ഇക്കണോമിക് സോണിലാണ് (കെസാഡ്) 41,000 ചതുരശ്രമീറ്റര് വിസ്തൃതിയില് കേന്ദ്രം ഔദ്യോഗികമായി തുറന്നത്. അബുദാബി ഭക്ഷ്യവിതരണ ശൃംഖലയുടെ കാര്യക്ഷമത വര്ധിപ്പിക്കുക, ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിപുലമായ നീക്കങ്ങളുടെ ഭാഗമായാണ് സിലാല് അഗ്രി-ഫുഡ് ആന്ഡ് ടെക്നോളജി കമ്പനി തുറന്നത്. ഇവിടെ ഭക്ഷ്യവസ്തുക്കള് സൂക്ഷിക്കുന്നതിനായി 36,800 ലേറെ ശീതീകരിച്ച സ്റ്റോറേജ് സൗകര്യങ്ങളുണ്ട്. നൂതന സാങ്കേതികവിദ്യകള് ഉപയോഗിച്ചാണ് യു.എ.ഇ.യിലെ വിവിധ കടല്ത്തീരങ്ങളും ലോഡിങ് പോയിന്റുകളും ഏകോപിപ്പിച്ച് വെയര്ഹൗസ് സജ്ജീകരിച്ചിരിക്കുന്നത്. 2020 ലാണ് അബുദാബി സര്ക്കാരിന് കീഴില് സിലാല് കമ്പനി സ്ഥാപിതമായത്.
Content Highlights: Silal food distribution in Abudabi