റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർ മരിച്ചു

#പ്രവാസി ഡെസ്ക്
പ്രതീകാത്മക എഐ ചിത്രം
പ്രതീകാത്മക എഐ ചിത്രം

ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 11 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റാസൽഖൈമയിലെ അൽ വതൻ റോഡിലാണ് അപകടമുണ്ടായത്.

വിവരം ലഭിച്ച ഉടൻ തന്നെ പ്രത്യേക സംഘങ്ങൾ സംഭവസ്ഥലത്തെത്തുകയും ആംബുലൻസ് വിഭാഗം, സിവിൽ ഡിഫൻസ് ടീമുകൾ, ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി സഹകരിച്ച് രക്ഷാപ്രവർത്തനവും അടിയന്തര വൈദ്യസഹായവും നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അപകടം നടന്ന സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

Content Highlights: A severe collision between a bus and a truck occurred on Al Watan Road in Ras Al Khaimah., The UAE Ministry of Interior confirmed that 11 people lost their lives in the accident., Emergency services, civil defense, and ambulance teams swiftly responded with rescue operations., Traffic restrictions have been implemented at the accident site while authorities gather victim details.