പുതിയ പുസ്തകം ‘ദ മെേസജസ്’ പ്രകാശനം ചെയ്തു

ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഏറ്റവുംപുതിയ പുസ്തകമായ ‘ദ മെസേജസ്’ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ മുൻനിര കൃതിയായ ‘ലെസൻസ് ഫ്രം ലൈഫ്’ എന്ന പുസ്തകത്തിന്റെ തുടർച്ചയായാണ് ഈ പുതിയ കൃതി വായനക്കാരിലേക്ക് എത്തുന്നത്.
പൊതുസേവനരംഗത്തെ ആറുപതിറ്റാണ്ടോളംനീണ്ട വിപ്ലവകരമായ അനുഭവസമ്പത്തും ദർശനങ്ങളും ജീവിതപാഠങ്ങളുമാണ് പുസ്തകത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുള്ള സ്‌നേഹവും കൃതജ്ഞതയും നിറഞ്ഞ സന്ദേശത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. വരുംതലമുറകൾക്കും ഭരണനേതൃത്വങ്ങൾക്കും പ്രവർത്തന സംഘങ്ങൾക്കും പ്രചോദനവും വഴികാട്ടിയുമാകുന്ന മാർഗരേഖയായാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.
പുസ്തകപ്രകാശനത്തോട് അനുബന്ധിച്ച് രാജ്യത്തെ പൗരരെ അഭിസംബോധന ചെയ്തുകൊണ്ട് ശൈഖ് മുഹമ്മദ് കുറിച്ച വാക്കുകൾ ഇങ്ങനെയാണ്: ‘‘സഹോദരീസഹോദരന്മാരേ, നമ്മുടെ ജീവിതം നമ്മുടെ രാജ്യത്തിന്റെ ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. വരുംതലമുറകൾക്ക് മൂല്യമുള്ള ഒരു അധ്യായം ആ ചരിത്രത്തിലേക്ക് കൂട്ടിച്ചേർക്കുന്നതിലാണ് യഥാർഥ ജ്ഞാനം നിലനിൽക്കുന്നത്. രാജ്യസേവനത്തിൽ ആറുപതിറ്റാണ്ട് പൂർത്തിയാക്കുന്ന ഈ വേളയിൽ, എന്റെ സഹോദരങ്ങൾക്കും മക്കൾക്കും കൊച്ചുമക്കൾക്കും എന്റെ ഒപ്പമുള്ള ടീമിനും എന്റെ ജനങ്ങൾക്കും, അതോടൊപ്പം ഞങ്ങളുടെ ഈ യാത്രയെ വിലമതിക്കുന്ന ഏവർക്കുമായി ഞാൻ ചില കത്തുകൾ കുറിക്കുകയാണ്‘‘. ജീവിതം നശ്വരമാണെങ്കിലും ആശയങ്ങൾ നിലനിൽക്കുമെന്ന തിരിച്ചറിവിലാണ് ഇത്തരം ചിന്തകൾ രേഖപ്പെടുത്തുന്നതെന്ന് അദ്ദേഹം പറയുന്നു.
വരുംതലമുറയുടെയും നാളത്തെ ഭരണാധികാരികളുടെയും മുന്നോട്ടുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ലെസൻസ് ഫ്രം ലൈഫ്’ എന്ന പുസ്തകത്തിന് ശേഷം ‘ദ മെേസജസ്’ രൂപപ്പെടുത്തിയത്.
പുസ്തകത്തിലെ ആദ്യ കത്ത് തന്റെ സഹോദരനും പ്രിയ സുഹൃത്തുമായ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുള്ളതാണ്. കഴിഞ്ഞ അറുപത് വർഷക്കാലത്തെ യു.എ.ഇ.യുടെ വികസന യാത്രയും അക്കാലയളവിൽ നേരിട്ട വെല്ലുവിളികളും അവയെ അതിജീവിച്ച രീതികളും പുസ്തകത്തിൽ വിശദീകരിക്കുന്നു.
പുതിയ തലമുറയിലെ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും മാനേജ്മെന്റ് ടീമുകൾക്കും കൃത്യമായ മാർഗനിർദ്ദേശം നൽകുന്ന പ്രായോഗിക തത്ത്വങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാടിന്റെ ഐശ്വര്യത്തിനും ആശയങ്ങളുടെ സമൃദ്ധിക്കുമായി പ്രാർഥിച്ചുകൊണ്ടാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. യു.എ.ഇ.യുടെ സാംസ്‌കാരിക-സാഹിത്യ മണ്ഡലങ്ങളിൽ വലിയചർച്ചയായി മാറിക്കഴിഞ്ഞ ഈ കൃതി ആഗോളതലത്തിൽതന്നെ വലിയ ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആറുപതിറ്റാണ്ടിന്റെ ജീവിതപാഠങ്ങളെക്കുറിച്ച് ശൈഖ് മുഹമ്മദ്