വികസനകാര്യങ്ങൾ ചർച്ചചെയ്ത് യു.എ.ഇ. ഭരണാധികാരികൾ

അബുദാബി : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും തമ്മിൽ അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. യു.എ.ഇ.യുടെ വികസന കാര്യങ്ങൾ ചർച്ചചെയ്ത ഇരുവരും രാജ്യത്തെയും ജനങ്ങളെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും പരസ്പരം സംസാരിച്ചു.

55-ാമത് ദേശീയ ദിനാഘോഷവേളയിൽ രാജ്യത്തിനും ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയുമുണ്ടാകട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു.

ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുൾപ്പെടെ ഒട്ടേറെ ശൈഖുമാരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.