ഹോസ്പിറ്റാലിറ്റി ടെക്‌നോളജി പ്രഫഷണലുകളുടെ കൂട്ടായ്മ എച്ച്.ടി.എൽ.എഫിന്റെ കോൺഫ്‌ളുവൻസ് 26’ ആലപ്പുഴയിൽ നടന്നു

ദുബായ്: ഹോസ്പിറ്റാലിറ്റി ടെക്‌നോളജി രംഗത്തെ പ്രമുഖ പ്രഫഷണലുകളുടെ കൂട്ടായ്മയായ 'എച്ച്ടിഎൽഎഫിന്റെ' 'കോൺഫ്‌ലുവൻസ് 26' ആലപ്പുഴ ഒലിവിയ ഹോട്ടലിൽ ആരംഭിച്ചു. ഈ മാസം 1 മുതൽ 4 വരെ നടക്കുന്ന സംഗമം പാചകവിദഗ്ധൻ സുരേഷ് പിള്ള ഉദ്ഘാടനം ചെയ്തു. ദുബായിലെ കോർപറേറ്റ് ട്രെയിനറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. സിജി രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
'റികണക്ട്, കൊളാബറേറ്റ്, ക്രിയേറ്റ്' എന്ന പ്രമേയത്തിലും 'പീപ്പിൾ ഫസ്റ്റ്, ടെക്‌നോളജി ഓൾവേയ്‌സ്.' എന്ന ആശയത്തിലും സംഘടിപ്പിക്കുന്ന കോൺക്ലേവിൽ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടെക്‌നോളജി എക്‌സിക്യൂട്ടീവുകളും ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ വിദഗ്ധരും പങ്കെടുക്കുന്നു. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഹോസ്പിറ്റാലിറ്റി ഐടി നേതാക്കൾ പങ്കെടുക്കുന്ന സംഗമം, വ്യവസായത്തിലെ പുതിയ സാങ്കേതിക പ്രവണതകൾ, ഡിജിറ്റൽ പരിവർത്തനം, കൃത്രിമ ബുദ്ധി, സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്‌സ്, ക്ലൗഡ് ടെക്‌നോളജി, ഓപ്പറേഷണൽ എക്‌സലൻസ് തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾക്കും അറിവ് പങ്കിടലിനും വേദിയാകും.
ദുബായിലും കേരളത്തിലും പ്രവർത്തിക്കുന്ന ബിസിനസ്, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രൊഫഷണൽ എന്നിവർ Guest of Honour ആയി പങ്കെടുത്തു.സ്റ്റേസി സാമുവൽ വഞ്ചിപ്പാറ,പ്രസിഡന്റ് ബൈജു ഫിലിപ്പ് വാലിയത്ത്,സെക്രട്ടറി മുബീർ മീത്തൽ,ഹെഡ് ഓഫ് ഇന്നവേഷൻ മുഹമ്മദ് നൗഫൽ എന്നിവർ ചടങ്ങിൽപങ്കെടുത്തു
അഞ്ചു വർഷം മുമ്പ് രൂപീകൃതമായ എച്ച്.ടി.എൽ.എഫ്, മുൻപ് മലേഷ്യ, ജോർജിയ, യു.എ.ഇ എന്നിവിടങ്ങളിലാണ് വാർഷിക കോൺക്ലേവുകൾ സംഘടിപ്പിച്ചത്. രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ കൂട്ടായ്മയുടെ അഞ്ചാം വാർഷിക ആഘോഷം കൂടിയാണ് ആലപ്പുഴയിലെ ഈ സംഗമം.
ഹോസ്പിറ്റാലിറ്റി മേഖലയിൽ ആധുനിക സാങ്കേതികവിദ്യ വരുത്തുന്ന മാറ്റങ്ങളും നേരിടുന്ന വെല്ലുവിളികളുമാണ് പ്രധാന ചർച്ചാവിഷയങ്ങൾ. എച്ച്.ടി.എൽ.എഫ് പ്രസിഡന്റ് ബൈജു ഫിലിപ്പ് വാലിയത്ത്, സെക്രട്ടറി മുബീർ മീത്തൽ, ഹെഡ് ഓഫ് ഇന്നവേഷൻ മുഹമ്മദ് നൗഫൽ, സ്റ്റേസി സാമുവൽ വഞ്ചിപ്പാറ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.