സൗജന്യ ‍ഡെന്റൽ, ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു

കെ. ഭീമ ഭട്ടരുടെ 120-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ ക്യാമ്പിൽനിന്ന്
കെ. ഭീമ ഭട്ടരുടെ 120-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ ക്യാമ്പിൽനിന്ന്

ദുബായ് : ഭീമ ജൂവലേഴ്‌സ് സ്ഥാപകൻ കെ. ഭീമ ഭട്ടരുടെ 120-ാം ജന്മവാർഷികം ആചരിച്ചു. ഇതോടനുബന്ധിച്ച് അജ്മാനിലെ തുംബൈ ഹോസ്പിറ്റലുമായിച്ചേർന്ന് സൗജന്യ ഡെന്റൽ, ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു.

തുംബൈ ഗ്രൂപ്പ് സ്ഥാപകപ്രസിഡന്റ് ഡോ. തുംബൈ മൊയ്ദീൻ പരിപാടിയിൽ പങ്കെടുത്തു. തുംബൈ ഹെൽത്ത് കെയർ വൈസ് പ്രസിഡന്റ് അക്ബർ മൊയ്ദീൻ, ഭീമ ജൂവലേഴ്‌സ് ഡയറക്ടർ യു. രാഗരാജ റാവു എന്നിവർ പങ്കെടുത്തു. മനുഷ്യന്റെ ഏറ്റവുംവലിയ സമ്പത്താണ് ആരോഗ്യം. ഈ പരിപാടിയിലൂടെ ഭീമ ഭട്ടരുടെ ലക്ഷ്യം നിറവേറ്റുകയാണെന്ന് യു. നാഗരാജ റാവു പറഞ്ഞു.

ഭീമ ജൂവലേഴ്‌സിന്റെ ശാഖകൾ ദുബായ് കരാമ സെന്റർ, റോള, മുവൈല, ഷാർജ അൽ നഹ്ദ എന്നിവിടങ്ങളിലുണ്ട്.

Content Highlights: Free Dental, Physiotherapy Camp