കെ.എം.കെ വെള്ളയിൽ അനുസ്മരണവും പാട്ടോർമയും ഞായറാഴ്ച

ദുബായ്: മാപ്പിള കലാകാരനായിരുന്ന കെ.എം.കെ. വെള്ളയിലിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഓൾ കേരള മാപ്പിള സംഗീത അക്കാദമി ദുബായ് ഫോറം സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഞായറാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ ദുബായ് കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കും.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫൈസൽ എളേറ്റിൽ അനുസ്മരണ പ്രസംഗം നടത്തും. മാധ്യമപ്രവർത്തകൻ എം.സി.എ നാസർ, ദുബായ് കെ.എം.സി.സി സർഗധാര ജനറൽ കൺവീനർ അബ്ദുൽ കാദർ അരിപ്പാമ്പ്ര എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
കെ.എം.കെ വെള്ളയിലിന്റെ പേരിൽ നൽകുന്ന സമഗ്ര സംഭാവന പുരസ്‌കാരം ഫൈസൽ എളേറ്റിലിനും കർമ്മ ശ്രേഷ്ട പുരസ്‌കാരം യഹ്യ തളങ്കരക്കും കല സേവാ പുരസ്‌കാരം സുൾഫിക്കർ അസീസിനും സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.