ഉംറക്കെത്തിയ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശിയായ ഉംറ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ പാണമ്പുഴ ഇബ്രാഹിം (59) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിച്ചത്. ഏപ്രില്‍ 21 ന് നാട്ടിലേക്ക് മടങ്ങാനിരിക്കയായിരുന്നു. ഭാര്യ ഖദീജക്കൊപ്പമാണ് ഉംറക്കെത്തിയത്. മക്കള്‍: ജംഷീര്‍ അലി, അനീസ, (ഇരുവരും ജിദ്ദ) ജസീറ. മരുമക്കള്‍: സാലിഹ് ഇരുമ്പുഴി (വീഡിയോഗ്രാഫര്‍,ജിദ്ദ), ജൂന ജൂബി.
മൃതദേഹം ജിദ്ദയില്‍ മറവുചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗ് നേതൃത്വം നല്‍കിവരുന്നു.
Content Highlights: Malayali Umrah Pilgrim Dies in Jeddah