മോശം കാലാവസ്ഥ; അബ്ഹയിലും ഖമീസ് മുഷൈത്തിലും കിംഗ് ഖാലിദ് സർവകലാശാലയിൽ ക്ലാസുകൾ നിർത്തിവെച്ചു

#ജാഫറലി പാലക്കോട്

അബ്ഹ: മോശം കാലാവസ്ഥയെ തുടർന്ന് സൗദിയിലെ കിംഗ് ഖാലിദ് സർവകലാശാലയുടെ അബ്ഹ, ഖമീസ് മുഷൈത്ത് ക്യാമ്പസുകളിൽ ഞായറാഴ്ചയിലെ നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചു. പകരം ബ്ലാക്ക്ബോർഡ് ഇ-ലേണിംഗ് സംവിധാനത്തിലൂടെ ഓൺലൈൻ ക്ലാസുകൾ നടത്തും.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതെന്ന് സർവകലാശാല അറിയിച്ചു. വിദ്യാർഥികളുടെയും വിദ്യാർഥിനികളുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഞായറാഴ്ച മിതമായതുമുതൽ ശക്തമായതുവരെയുള്ള ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെട്ടു. ഇതിന്റെ ഭാഗമായി ചില പ്രദേശങ്ങളിൽ മിന്നൽപ്രളയവും ആലിപ്പഴ വർഷവും ഉണ്ടായി. ശക്തമായ കാറ്റിനെ തുടർന്ന് പൊടിയും മണലും ഉയർന്നതായും അധികൃതർ അറിയിച്ചു.

Content Highlights: In-person classes suspended at King Khalid University's Abha and Khamis Mushait campuses due to bad weather., Classes shifted to Blackboard e-learning online system for student safety., Decision based on National Center for Meteorology reports amid thunderstorms and heavy rain in Saudi Arabia.