ഹജ്ജ് കർമം നടക്കുന്ന പുണ്യസ്ഥങ്ങളിലേക്ക് അനധികൃത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാന്‍ നിരീക്ഷണം ശക്തം

മക്ക: ഹജ്ജ് കര്‍മ്മം നടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് അനധികൃത വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. പുണ്യസ്ഥലങ്ങളിലേക്കുള്ള ഗതാഗതം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ ശക്തമായ നിരീക്ഷണവും തുടങ്ങിയിട്ടുണ്ട്.
ഞായറാഴ്ച മുതല്‍ വിശുദ്ധസ്ഥലങ്ങളിലേക്ക് അനധികൃത വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും പ്രവേശിക്കുന്നത് നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കാന്‍ തുടങ്ങിയതായി ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു. പുണ്യസ്ഥലങ്ങളിലേക്ക് അനധികൃത വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും പ്രവേശിക്കുന്നത് നിരോധിക്കാനുള്ള തീരുമാനം സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഗതാഗത വക്താവ് കേണല്‍ മന്‍സൂര്‍ അല്‍-ശക്ര വിശദീകരിച്ചു.
ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിരന്തരം ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഹജ്ജ് ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവരെ പിടികൂടുകയും തടവ്, പിഴ, പൊതു അപമാനം, നിയമലംഘകരായ പ്രവാസികളെ നാടുകടത്തല്‍, രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് അവരെ വിലക്കുക തുടങ്ങിയ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ദൈവത്തിന്റെ അതിഥികളായ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ സുഖകരവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കാന്‍ സൗദിയിലെ എല്ലാ പൗരന്മാരും പ്രവാസികളും ഹജ്ജ് ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്നു സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Surveillance intensified to block illegal vehicles entry to Mecca