ബാഫഖി തങ്ങള്‍ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ്: സി.പി സൈതലവി

ജിദ്ദ: ഇന്ത്യക്ക് മാതൃകയായ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവായിരുന്നു ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനായിരിക്കെ അന്തരിച്ച സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍ എന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റും എഴുത്തുകാരനുമായ സി.പി. സൈതലവി. ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബാഫഖി തങ്ങള്‍, സയ്യിദ് ഹൈദരലി തങ്ങള്‍, ഇ.അഹമ്മദ് സാഹിബ് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സൗദി നാഷണല്‍ കെഎംസിസി ട്രഷറര്‍ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ഇ.അഹമ്മദ് സാഹിബ് അനുസ്മരണ പ്രഭാഷണം സൗദി നാഷണല്‍ കെഎംസിസി സെക്രട്ടറി നാസര്‍ വെളിയങ്കോട് നിര്‍വഹിച്ചു. മുസ്ലിം ലീഗ് പ്രസ്ഥാനം ലോകത്തിന് മുന്പില് ഇന്ത്യക്ക് സമ്മാനിച്ച അംബാസഡറും ഭരണാധികാരിയുമായിരുന്നു ഇ.അഹമ്മദ് സാഹിബെന്ന് അദ്ദേഹം അനുസ്മരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര, ജനറല്‍ സെക്രട്ടറി വി.പി.മുസ്തഫ, ട്രഷറര്‍ വി.പി.അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡന്റ് ലത്തീഫ് കളരാന്തിരി തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ശിഹാബ് താമരക്കുളം, നാസര്‍ മച്ചിങ്ങല്‍, സുബൈര്‍ വട്ടോളി, ഷൗക്കത്ത് ഞാറക്കോടന്‍, ലത്തീഫ് വെള്ളമുണ്ട, സിറാജ് കണ്ണവം, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സാബില്‍ മമ്പാട്, അഷ്റഫ് താഴേക്കോട്, ജലാല്‍ തേഞ്ഞിപ്പലം, മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി നാണി മാസ്റ്റര്‍, ചെയര്മാന് മുഹമ്മദ് കെ.കെ.കണ്ണൂര്‍ ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സകരിയ്യ, സെന്‍ട്രല്‍ കമ്മിറ്റി വനിതാ വിങ് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, ജനറല്‍ സെക്രട്ടറി ഷമീല മൂസ, ഹാജറ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വന്തം കൈപ്പടയില്‍ വരച്ച ബാഫഖി തങ്ങളുടെ ചിത്രം ചടങ്ങില്‍ വെച്ച് ഐറാ അഷ്റഫ് പാളയാട്ട്, സി.പി. സെയ്തലവിക്ക് കൈമാറി. 2025 വര്‍ഷത്തെ ജില്ലാ സുരക്ഷാ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പുതിയ അംഗങ്ങളെ ചേര്‍ത്ത് ഒന്നാം സ്ഥാനം നേടിയ കൊടുവള്ളി മണ്ഡലത്തിനുള്ള ഉപഹാരം ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി അസ്സന് കോയ പെരുമണ്ണയും, രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് സിറ്റിക്കുള്ള ഉപഹാരം ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് താത്തോത്തും, മൂന്നാം സ്ഥാനം പങ്കിട്ട ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലം കമ്മിറ്റികള്‍ക്കുള്ള ഉപഹാരം ജില്ലാ സെക്രട്ടറിമാരായ ഷബീര്‍ അലിയും, സാലിഹ് പൊയില്തൊടിയും നല്കി.
ജിദ്ദയിലെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സംഘടനാ രംഗത്ത് നേതൃത്വപരമായ പങ്കു വഹിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ടി ഉച്ചക്ക് നടന്ന ചലനം 2025 നേതൃ പഠനക്യാമ്പ് ജിദ്ദ കെഎംസിസി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ആദ്യ സെഷനില്‍ എസ്ഐസി സൗദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഉബൈദ് തങ്ങള്‍ സംഘടനാ പ്രവര്‍ത്തനം ഇസ്ലാമിക വീക്ഷണത്തില്‍ എന്ന വിഷയത്തിലും, അവസാന സെഷനില്‍ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.സൈതലവി ന്യൂനപക്ഷ രാഷ്ട്രീയം-നാള് വഴികള്‍ എന്ന വിഷയത്തിലും പഠനാര്‍ഹമായ ക്ലാസുകള്‍ അവതരിപ്പിച്ചു. ജില്ലാ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് ടി.കെ.അബ്ദുല്‍ റഹിമാന്‍, ഉപാധ്യക്ഷന്മാരായ സുബൈര്‍ വാണിമേല്‍, അബ്ദുല്‍ വഹാബ് എന്‍.പി തുടങ്ങിയവര്‍ ക്യാമ്പിനെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു.
ജില്ലാ കെഎംസിസി നേതാക്കളായ സൈതലവി (കുട്ടിമോന്‍), ഷാഫി പുത്തൂര്‍, നൗഫല്‍ റഹേലി, നിസാര്‍ മടവൂര്‍, ബഷീര്‍ കീഴില്ലത്ത്, ബഷീര്‍ വീര്യമ്പ്രം, തഹ്ദീര്‍ വടകര, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ താരീഖ് അന്‍വര്‍, ഷംജാദ് കെ, ഹംസ മണ്ണൂര്‍, ഖാലിദ് പാളയാട്ട്, ഹനീഫ മലയമ്മ, യാസിര്‍, ശിഹാബ് മാവൂര്‍, മുഹ്സിന്, ഷംസി ചോയിമുക്ക്, അബ്ദുല്‍ നാസര്‍ പി.കെ, സലാം ബാലുശ്ശേരി, ശരീഫ് പൂലേരി, റഹീം കാക്കൂര്‍, ഷമീര്‍ എലത്തൂര്‍, ജലീല്‍, നസീര്‍ വടകര, ഹനീഫ മൊയ്തു, അജ്മല്‍ കുറ്റ്യാടി, ജാബിര്‍ കുറ്റ്യാടി, സിറാജ് പാലൊളി, മന്‍സൂര്‍ സിറ്റി, തുടങ്ങിയവര്‍ നേതൃത്വം നല്കി. ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ എ.പി സ്വാഗതവും, ട്രഷറര്‍ ഒ.പി. അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു. സലിം മലയില്‍ ഖിറാഅത്ത് നടത്തി.
Content Highlights: condolence meeting