എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റിന് വർണ്ണാഭമായ തുടക്കം

എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡേ സല്യൂട്ട് സ്വീകരിക്കുന്നു
എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡേ സല്യൂട്ട് സ്വീകരിക്കുന്നു

ദോഹ: ഖത്തർ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോർട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റിന് ആസ്പയർ സോൺ വാം അപ്പ് ട്രാക്ക് ആന്റ് ഫീൽഡിൽ വർണാഭമായ തുടക്കം. ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷന്റെ (ക്യുഎസ്എഫ്എ) അംഗീകാരത്തോടെ സംഘടിപ്പിച്ച മീറ്റിൽ അത്ലറ്റിക്‌സ്, ഗെയിംസ് എന്നിവയിലായി എഴുനൂറ്റി അമ്പതോളം താരങ്ങളാണ് മാറ്റുരക്കാനെത്തിയത്.

മേളയുടെ ഭാഗമായി മീറ്റിൽ പങ്കെടുക്കുന്ന കായിക താരങ്ങളും ടീമുകളെ പിന്തുണയ്ക്കുന്ന കൂട്ടായ്മകളും അണി നിരന്ന മാർച്ച് പാസ്റ്റിൽ ഒപ്പന, കോൽക്കളി, ചെണ്ടമേളം, ഇന്ത്യയുടെയും ഖത്തറിന്റെയും സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾ ആയോധന കലകൾ എന്നിവ അരങ്ങേറി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡേ സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യക്കായി വിവിധ അന്താരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കി. ഖത്തറിൽ പ്രവാസജീവിതം നയിക്കുന്ന കായിക താരങ്ങളെ ചടങ്ങിൽ ആദരിച്ചു.

കമ്യൂണിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിലെ അബ്ദുൽ അസീസ് അൽ മുഹന്നദി, കഹർമ്മയിലെ കൺസർവേഷൻ ഓഫ് എനർജി എഫിഷ്യൻസി വിഭാഗം തലവൻ മുഹമ്മദ് നാസർ അൽ കൽദി, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്‌മാൻ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്, പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്ര മോഹൻ, സി.ഐ.സി പ്രസിഡന്റ് ആർ.എസ് അബ്ദുൽ ജലീൽ, ഇൻകാസ് അഡൈ്വസറി ബോർഡ് ചെയർമാൻ ഹൈദർ ചുങ്കത്തറ, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ കെ.വി ബോബൻ, രവീന്ദ്ര പ്രസാദ്, അൽഅജ്ജാജ് ഫൈനാൻസ് ഡയറക്ടർ സതീഷ്, ഓട്ടോ ഫാസ്റ്റ് ട്രാക് ഓപ്പറേഷൻ മാനേജർ അബ്ദുൽ സലാം, റിയാദ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മനേജർ ഷഫീഖ്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ബ്രാഡ്മ എം.ഡി ഹാഷിം കെ.എൽ, അൽമുഫ്ത റെന്റ് എ കാർ ജനറൽ മാനേജർ സിയാദ് ഉസ്മാൻ, അൽ അഖ്‌സ പ്രിന്റിംഗ് പ്രസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജസീൽ മാടായിൽ എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ എ.ആർ, യൂത്ത്‌ഫോറം പ്രസിഡന്റ് അസ്ലം തൗഫീഖ്, കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് ജനറൽ കൺവീനർ അഹമ്മദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു.

എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് ലേഡീസ് ടീം ക്യാപ്റ്റൻ ലത കൃഷ്ണ, ജന്റ്‌സ് ക്യാപ്റ്റൻ താസീൻ ആമീൻ, സ്‌പോർട്ടീവ് ജനറൽ സെക്രട്ടറി മഖ്ബൂൽ അഹമ്മദ്, ഓർഗനൈസിംഗ് കമ്മിറ്റിയംഗം കജൻ ജോൺസൺ എന്നിവർ വിവിധ പതാകകൾ ഏറ്റു വാങ്ങി.

Content Highlights: Expats Sportive Community Sports Meet Kicks Off Vibrantly in Qatar