സമ്പൂർണ സൂര്യഗ്രഹണം ഒമാനിൽ ദൃശ്യമാകില്ലെന്ന് ജ്യോതിശാസ്ത്രകാര്യ വകുപ്പ്

മസ്കറ്റ് : ബുധനാഴ്ച സംഭവിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഒമാനിൽ ദൃശ്യമാകില്ലെന്ന് ജ്യോതിശാസ്ത്രകാര്യ വകുപ്പ് വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രഹണം വിവിധ തോതിൽ ദൃശ്യമാകുമെങ്കിലും ഒമാനിലെ ഒരു പ്രദേശവും ഗ്രഹണത്തിന്റെ ദൃശ്യപരിധിയിൽ ഉൾപ്പെടുന്നില്ല. രണ്ട് മിനിറ്റ് 18 സെക്കൻഡ് ദൈർഘ്യമുള്ള ഗ്രഹണത്തിന്റെ സമ്പൂർണ ഘട്ടം വടക്കൻ റഷ്യ, ഗ്രീൻലാൻഡ്, ഐസ്ലാൻഡ്, വടക്കൻ സ്പെയിൻ, പോർച്ചുഗലിന്റെ ചെറിയൊരു ഭാഗം എന്നിവിടങ്ങളിൽ ദൃശ്യമാകും.
യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കൻ, പടിഞ്ഞാറൻ ആഫ്രിക്ക, ഉത്തര അമേരിക്കയുടെ വലിയൊരു ഭാഗം, വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ചില മേഖലകൾ എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണവും കാണാനാകും. ഗ്രഹണത്തിന്റെ പരമാവധി ഘട്ടം ഒമാൻ സമയം രാത്രി 9.46നാണ് സംഭവിക്കുകയെന്നും ആ സമയത്തും ഒമാനിൽ നിന്ന് ഈ ഗ്രഹണം കാണാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: The total solar eclipse occurring on Wednesday will not be visible from any part of Oman. The totality phase, lasting 2 minutes and 18 seconds, will be visible in northern Russia, Greenland, Iceland, northern Spain, and parts of Portugal