ശ്രീനാരായണ ഗുരുദേവ വചന മത്സരം: ഒന്നാം സമ്മാനം നേടി ശ്രദ്ധേയയായി ദിയ ഫാത്തിമ

.
.

മസ്‌കറ്റ്: എസ്എന്‍ഡിപി ഒമാന്‍ യൂണിയന്‍ ബര്‍ക്ക ഗുരു ചൈതന്യ ശാഖയുടെ വിഷുആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വേദിയിലും സദസ്സിന്റെ പലയിടങ്ങളിലായി പ്രദര്‍ശിപ്പിച്ചിരുന്ന ഗുരുവിന്റെ മഹത് വചനങ്ങള്‍ മനഃപാഠമാക്കി ഒരു തെറ്റും കൂടാതെ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ടി മത്സരം നടത്തി. മത്സരത്തില്‍ ദിയ ഫാത്തിമ ഒന്നാം സമ്മാനത്തിനര്‍ഹയായി.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയോടെ സമാരംഭിച്ച വിഷു ആഘോഷ പരിപാടിയില്‍, കുമാര്‍ദാസിന്റെ ഗുരുദേവനെക്കുറിച്ചുള്ള പ്രഭാഷണവും വനിതകളുടെയും, കുട്ടികളുടെയും കലാപരിപാടികളും, മസ്‌കറ്റ് സിംഫണിയുടെ ഗാനമേളയും, നാടന്‍ പാട്ടും അരങ്ങേറി. സ്വാദിഷ്ടമായ വിഷുസദ്യയും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

ബര്‍ക്ക ശാഖ വൈസ് പ്രസിഡന്റ് പ്രവീണ്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എന്‍ഡിപി ഒമാന്‍ യൂണിയന്‍ കണ്‍വീനര്‍ ജി.രാജേഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബര്‍ക്ക ശാഖ സെക്രട്ടറി ദീപക് ബാലന്‍ സ്വാഗതവും, ശാഖാ എക്‌സിക്യൂട്ടീവില്‍ ഉള്ള മുതിര്‍ന്ന അംഗം വിജയകുമാര്‍ ആശംസയും, ജോയിന്റ് സെക്രട്ടറി ഗിരീഷ് ബാബു നന്ദിയും പറഞ്ഞ ചടങ്ങില്‍ എസ്എന്‍ഡിപി ഒമാന്‍ യൂണിയന്‍ കോര്‍ കമ്മിറ്റി അംഗങ്ങളായ ഡി. മുരളീധരന്‍, ടി.എസ് വസന്തകുമാര്‍, കെ.ആര്‍ റിനേഷ്, ബര്‍ക്ക ശാഖ കൗണ്‍സിലര്‍ സുരേഷ് സുന്ദര്‍, ബര്‍ക്ക ശാഖ വനിതാ വിങ് സെക്രട്ടറി നിഷ ബെന്‍സിലാല്‍ എന്നിവര്‍ സന്നിതരായിരുന്നു. ശാഖാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അജീഷ് മന്നത്ത്, അബില്‍ ആനന്ദന്‍, സുരേഷ് ടിപി, സതീഷ് മന്നത്ത്, ഷാബു ശശിധരന്‍, അനില്‍ കുമാര്‍, അജയ് കുമാര്‍, ഡിജിത്ത് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

Content Highlights: SNDP Union Oman Vishu Celebration