എസ്.കെ.എസ്.എസ്.എഫ്. ആസിമ മേഖല കമ്മിറ്റി രൂപീകരിച്ചു

മസ്കറ്റ്: എസ്.കെ.എസ്.എസ്.എഫ്. ആസിമ മേഖല കമ്മിറ്റി രൂപീകരിച്ചു. മത്ര ഇഖ്റഅ് മദ്രസയിൽ വെച്ച് ചേർന്ന രൂപീകരണ യോഗത്തിൽ എസ്.കെ.എസ്.എസ്.എഫ്. ആസിമ മേഖല 2026–2028 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിക്ക് രൂപം നൽകി. മേഖലയിലെ ഒമ്പതോളം ഏരിയകളിൽ നിന്നായി എത്തിയ 58-ഓളം കൗൺസിലർമാരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. സഈദ് അലി ദാരിമി റിട്ടേണിങ് ഓഫീസറും ശാക്കിർ ഫൈസി നിരീക്ഷകനുമായ സമിതി തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

പുതിയ കമ്മിറ്റിയുടെ ചെയർമാനായി സയ്യിദ് ഷഫീക് തങ്ങൾ ജിഫ്രിയെയും പ്രസിഡന്റായി അബ്ദുള്ള യമാനിയെയും ജനറൽ സെക്രട്ടറിയായി സിദ്ധിഖ് എ.പി. കുഴിങ്ങരയെയും ട്രഷററായി സകരിയ ഹാജി സീബിനെയും തിരഞ്ഞെടുത്തു. അബ്ദുൽ വാഹിദ് മാള, കമറുസ്സമാൻ റൂവി, മൊയ്ദു വയനാട്, ഫസൽ മത്ര, അഷ്റഫ് പരപ്പനങ്ങാടി എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.

വൈസ് ചെയർമാന്മാരായി മുഹമ്മദ് ബയാനി അമിറാത്, ഹാഷിം ഫൈസി റൂവി, ഉമർ വാഫി അൽഖുവൈർ എന്നിവരെയും വർക്കിങ് പ്രസിഡന്റായി ഷബീബ് ഹാജി ബൗഷറിനെയും വർക്കിങ് സെക്രട്ടറിയായി ഇർഷാദ് റൂവിയെയും തിരഞ്ഞെടുത്തു. ശംസുദ്ധീൻ ഫൈസി, അസ്ലം തലശ്ശേരി, അസീസ് നുജൂമി സീബ്, ബഷീർ ഗാല എന്നിവർ വൈസ് പ്രസിഡന്റുമാരും സുബൈർ ഫൈസി അസൈബ, അജ്മൽ അമിറാത്, മോയിൻ ഫൈസി ബൗഷർ, അഷ്കർ സീബ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്. ജസീൽ മത്ര, കബീർ ഫൈസി റുസൈൽ എന്നിവരെ ഓർഗനൈസിങ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

ആസിമ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരായി ഷക്കീർ ഫൈസി, ശുഹൈബ് പാപ്പിനിശ്ശേരി, അബ്ദുള്ള യമാനി, സിദ്ധിഖ് എ.പി., സകരിയ ഹാജി, മോയിൻ ഫൈസി, സുബൈർ ഫൈസി, കബീർ ഫൈസി, ഷമീർ സീബ്, ഷബീർ പാറാട്, ഫസൽ മത്ര, ഷബീർ അന്നാര, മുഹമ്മദ് ബയാനി, ബഷീർ ഗാല, മുബാറക് വാഫി, ജസീൽ മത്ര, സാദിഖ് അമിറാത്, ഷബീബ് ഹാജി എന്നിവരെ യോഗം നിശ്ചയിച്ചു.

ശംസുദ്ധീൻ ഫൈസിയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ അബ്ദുള്ള യമാനി അധ്യക്ഷത വഹിച്ചു. സിദ്ധിഖ് എ.പി. സ്വാഗതം ആശംസിക്കുകയും പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിക്കുകയും ചെയ്തു. ശാക്കിർ ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. ആസിമ മേഖലയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്ന് യോഗം വിലയിരുത്തി. തുടർന്നും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയട്ടെ എന്ന പ്രാർഥനയോടെ യോഗം സമാപിച്ചു.

Content Highlights: The SKSSF Asimah Region formed its new committee for the 2026–2028 term during a council meeting held at Muttrah Iqra Madrasa in Muscat in the presence of 58 councilors from nine areas. Sayyid Shafeeq Thangal Jifri was elected as Chairman, Abdullah Yamani as President, Siddique A.P. Kuzhingara as General Secretary, and Zakariya Haji Seeb as Treasurer.