എസ്.കെ.എസ്.എസ്.എഫ് വസ്തിയ മേഖല കമ്മിറ്റി

മസ്കറ്റ് : 2026-28 വർഷത്തേക്കുള്ള എസ്.കെ.എസ്.എസ്.എഫ് (SKSSF) വസ്തിയ മേഖല കമ്മിറ്റി നിലവിൽ വന്നു. പുതിയ ഭാരവാഹികളായി മുസ്തഫ റഹ്‌മാനി (ചെയർമാൻ), ഷക്കീർ ഫൈസി മബേല (പ്രസിഡന്റ്), സിദ്ധീഖ് ബറക (ജനറൽ സെക്രട്ടറി), അൻസാർ എടക്കുളം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
മുഹമ്മദ് റിയാസിനെ വർക്കിംഗ് പ്രസിഡന്റായും ഷബീർ ഫൈസി അൽ ജുവൈനിയെ വർക്കിംഗ് സെക്രട്ടറിയായും നിയമിച്ചു. അഷ്‌റഫ് ഫൈസി തർമത്, ബുർഹാൻ ഫൈസി, അഷ്‌കർ യമാനി എന്നിവരാണ് വൈസ് ചെയർമാൻമാർ. വൈസ് പ്രസിഡന്റുമാരായി മുർഷിദ് ഹൈദ്രോസി മബേല, ഷൗക്കത്തലി റുസ്താഖ്, ബഷീർ മബേല എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി തൻസീർ ഖബൂറ, ജംഷീർ മബേല, ഷൗക്കത്ത് ഹൈൽ എന്നിവരെയും തിരഞ്ഞെടുത്തു.
ഇതോടൊപ്പം ഒമാൻ നാഷണൽ കൗൺസിലർമാരായി ശരീഫ് ഹൈൽ, ശറഫുദ്ധീൻ ബാഖവി, ആസിഫ് ബറക, റസാഖ് ഖാദർ മബേല, ഷൗക്കത്ത് റുസ്താഖ്, ഷൗക്കത്ത് അൽ ഹൈൽ, മുഹമ്മദ് റിയാസ് ബറക എന്നിവരെയും തിരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.

Content Highlights: Pravasi News Oman