ഒമാനിൽ ഉള്ളിവില ഉയരുന്നു: പ്രാദേശികമായി ഉള്ളി ഉൽപാദനം വർധിപ്പിക്കാൻ ഒമാൻ

ഉള്ളി
ഉള്ളി

മസ്കറ്റ്: ഒമാനിൽ ഉള്ളിവില ഉയരുന്ന സാഹചര്യത്തിൽ പ്രാദേശികമായി ഉള്ളി ഉൽപ്പാദനം വർധിപ്പിക്കുമെന്ന് ഒമാൻ. ഇ​ന്ത്യ​ൻ ഉ​ള്ളി നി​ല​ച്ച​തോ​ടെ പാ​കി​സ്താ​ൻ ഉ​ള്ളി​യാ​ണ് വി​പ​ണി പി​ടി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പാ​കി​സ്താ​ൻ ഉ​ള്ളി​യു​ടെ വ​ര​വും കു​റ​ഞ്ഞ​താ​യി ഒമാനിലെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഒമാനിൽ ഉ​ള്ളി​വി​ല അനിയന്ത്രിതമായി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക​മാ​യി ഉ​ള്ളി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​മെ​ന്നും വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഉ​ള്ളി കൃ​ഷി വ്യാ​പി​പ്പി​ക്കു​​മെ​ന്നും ഒമാനിലെ കാ​ർ​ഷി​ക, മ​ത്സ്യ ജ​ല വി​ഭ​വ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഉ​ള്ളി ക​യ​റ്റു​മ​തി​ക്ക് നി​രോ​ധ​നം എ​ർ​പ്പെ​ടു​ത്തി​യ​താ​ണ് ഒ​മാ​നി​ൽ ഉ​ള്ളി​വി​ല വ​ർ​ധി​ക്കാ​നുള്ള കാ​ര​ണം. ഒമാൻ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ള്ളി​യു​ടെ 44 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്. അതേസമയം ഉ​ള്ളി ക​യ​റ്റു​മ​തി ന​യ​ത്തി​ൽ യാ​തൊ​രു മാ​റ്റ​വു​മി​ല്ലെ​ന്നും ക​യ​റ്റു​മ​തി നി​രോ​ധനം മാ​ർ​ച്ച് 31വ​രെ തു​ട​രു​മെ​ന്നു​മു​ള്ള ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്തൃ കാ​ര്യ സെ​ക്ര​ട്ട​റി റോ​ഹി​ത് കു​മാ​ർ സി​ങ്ങി​ന്‍റെ പ്ര​സ്താ​വ​ന ഒ​മാ​നി​ൽ വീണ്ടും ഉ​ള്ളി വി​ല ഉ​യ​രാ​ൻ കാ​ര​ണ​മായേക്കും. റ​മ​ദാ​ൻ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഉ​ള്ളി​യു​ടെ ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി ഉ​യ​രും. അ​തി​നാ​ൽ ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി നി​രോ​ധന അവസാനിപ്പിച്ചി​ല്ലെ​ങ്കി​ൽ വി​ല ഇ​നി​യും ഉയർന്നേക്കുമെന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. 

ഡി​സം​ബ​ർ എ​ട്ട് മു​ത​ലാ​ണ് ഒ​മാ​നി​ൽ ഉ​ള്ളി പ്ര​ശ്നം ആ​രം​ഭി​ച്ച​ത്. മാ​ർ​ച്ച് വ​രെ പ്ര​തി​സ​ന്ധി തു​ട​രു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും 43,000 ട​ൺ ഉ​ള്ളി​യാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്നും ഒ​മാ​നി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. ഒ​മാ​നി​ൽ വ​ർ​ഷം തോ​റും 14,866 ട​ൺ ഉ​ള്ളി​ മാത്രമാണ് ഒമാന്റെ ആഭ്യന്തര ഉൽപ്പാദനം. വി​ല വ​ർ​ധ​ന​വ് നേ​രി​ടാ​ൻ ഇ​റാ​ൻ, തു​ർ​ക്കി​, ഈ​ജി​പ്ത്, പാ​കി​സ്താ​ൻ, യ​മ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ ഉ​ള്ളി ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഈ​ജി​പ്ത്, യ​മ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും ഉ​ള്ളി ക​യ​റ്റു​മ​തി നി​രോ​ധ​നം ന​ട​പ്പാ​ക്കി​യി​രു​ന്നു. ഉ​ള്ളി ഉ​ൽ​പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ക​യാ​ണ് ഒമാന്റെ ല​ക്ഷ്യം. നിലവിൽ ഒ​മാ​നി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഉ​ള്ളി​യു​ടെ 14 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഒമാനിൽ കൃഷി ചെയ്യുന്നത് 

Content Highlights: Onion prices increasing in Oman: Oman to boost onion production regionally