ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് കപ്പ് ശബാബ് ഒമാന്‍ രണ്ടിന്

ക്യാപ്റ്റനും ക്രൂ അംഗങ്ങളും കപ്പ് ഏറ്റുവാങ്ങുന്നു
ക്യാപ്റ്റനും ക്രൂ അംഗങ്ങളും കപ്പ് ഏറ്റുവാങ്ങുന്നു

മസ്‌കറ്റ്: റോയല്‍ നേവി ഓഫ് ഒമാന്റെ കപ്പലായ ശബാബ് ഒമാന്‍-രണ്ടിന് ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് കപ്പ് ലഭിച്ചു. ഡെന്‍മാര്‍ക്കിലെ എസ്ബ്‌ജെര്‍ഗില്‍ നടന്ന ടോള്‍ഷിപ്പ്‌സ് റേസിലാണ് അഞ്ചാം തവണയും ഒമാന്റെ കപ്പല്‍ നേട്ടം സ്വന്തമാക്കുന്നത്. ടോള്‍ ഷിപ്പ്‌സ് റേസുകളില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണ് ഫ്രണ്ട്ഷിപ്പ് ഇന്റര്‍നാഷണല്‍ ടോള്‍ഷിപ്പ്‌സ് കപ്പ്. ഡാനിഷ് തുറമുഖ നഗരമായ എസ്ബ്‌ജെര്‍ഗില്‍ നടന്ന ടോള്‍ഷിപ്പ്‌സ് റേസിന്റെ സമാപനചടങ്ങില്‍ ശബാബ് ഒമാന്‍ അധികൃതര്‍ കപ്പ് ഏറ്റുവാങ്ങി. മത്സരത്തില്‍ പങ്കെടുക്കുന്ന കപ്പലുകള്‍ക്കിടയിലെ സൗഹൃദം, പരസ്പര ബഹുമാനം, സാംസ്‌കാരിക ധാരണ എന്നിവ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന കപ്പലിനാണ് കപ്പ് നല്‍കി വരുന്നത്. മത്സരിക്കുന്ന എല്ലാ കപ്പലുകളുടെയും ക്യാപ്റ്റന്‍മാരും ക്രൂ അംഗങ്ങളും വോട്ടെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.

Content Highlights: Shabab Oman II wins the International Friendship Cup for the fifth time at the Tall Ships Races