ഒമാനില്‍ കെട്ടിടത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ആറുപേര്‍ക്ക് പരിക്ക്

മസ്‌കറ്റ്: ഒമാനിലെ ഖുറിയാത്തില്‍ വാണിജ്യ കെട്ടിടത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊട്ടിത്തെറിയില്‍ സമീപത്തെ കെട്ടിടത്തിനും ആഘാതമുണ്ടായിട്ടുണ്ടെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി(സിഡിഎഎ) പറഞ്ഞു. തീ ഉടന്‍ തന്നെ നിയന്ത്രണവിധേയമാക്കിയതായും സിഡിഎഎ പ്രസ്താവനയില്‍ അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്നിരക്ഷാ സേനാംഗങ്ങളാണ് തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Content Highlights: Oman Gas Cylinder Blast Injures 6