മലിനജലം പൊതുനിരത്തുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും ഒഴുക്കരുതെന്ന് മസ്‌കറ്റ് നഗരസഭ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മസ്‌കറ്റ്: വീടുകളിൽനിന്നുള്ള മലിനജലം പൊതുനിരത്തുകളിലേക്കും മറ്റ് പൊതുസ്ഥലങ്ങളിലേക്കും ഒഴുക്കരുതെന്ന് മസ്‌കറ്റ് നഗരസഭ മുന്നറിയിപ്പ് നൽകി. വെള്ളം ഒഴുക്കാനായി നിർദേശിച്ചിട്ടുള്ള ഡ്രെയിനേജ് സംവിധാനങ്ങളും സൗകര്യങ്ങളും ഇതിനായി ഉപയോഗിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.

വാഷിങ് വാട്ടർ ഉൾപ്പെടെയുള്ള മലിനജലം പൊതുനിരത്തുകളിലേക്ക് ഒഴുക്കുന്നത് വെള്ളക്കെട്ടിനും പരിസരങ്ങളുടെ വൃത്തിയും സൗന്ദര്യവും നഷ്ടപ്പെടുന്നതിനും കാരണമാകുമെന്ന് നഗരസഭ ചൂണ്ടിക്കാട്ടി. ശുചിത്വവും സുരക്ഷിതവുമായ പരിസരം ഉറപ്പാക്കാൻ പൊതുനിരത്തുകൾ ഡ്രെയിനേജ് സംവിധാനമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നഗരസഭ നിർദേശിച്ചു.

Content Highlights: Muscat Municipality issued a warning against discharging residential wastewater onto public roads and spaces.