മസ്‌കറ്റ് കെഎംസിസി സമായില്‍ ഏരിയ കമ്മിറ്റി നിലവില്‍ വന്നു

മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി സമായില്‍ ഏരിയാ 2025-27 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റ് യൂസഫ് ചേറ്റുവ, ജനറല്‍ സെക്രട്ടറി മുജീബ് അണ്ടോണ, ട്രഷറര്‍ മൊയ്ദീന്‍ ചെറിക്കായി എന്നിവരാണ് പുതിയ ഭാരവാഹികള്‍.
വൈസ് പ്രസിഡന്റുമാര്‍: ഫിറോസ് മാണിയാട്ട്, മുനീര്‍ ഹാഷിം, മുത്തലിബ്, മുസ്തഫ, അബ്ദുല്‍ റഷീദ് കുളിമുട്ടം, ഫൈസല്‍ കെ.ഇ. കുറ്റ്യാടി.
സെക്രട്ടറിമാര്‍: ജുനൈസ് ജാക്, മുസമ്മില്‍, ഉവൈസ്, റഹീം ലിസൂക്, ആഷിക്, അബ്ദുല്‍ ഖാദര്‍ കുറ്റ്യാടി.
അഡൈ്വസറി ബോര്‍ഡ്: ഹാഷിം കണ്ടങ്ങോടന്‍, നസീര്‍ റവാബി ബിഡ് ബിഡ്, ലത്തീഫ് സീലക്‌സ്.
യൂസഫ് ചേറ്റുവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുജീബ് അണ്ടോണ നന്ദിയും മൊയ്ദീന്‍ ചെറിക്കായി നന്ദിയും പറഞ്ഞു. തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി നേതാക്കളായ ഷാജഹാന്‍ അല്‍ ഖുവൈറും ഷാഫിയും ചേര്‍ന്ന് നിയന്ത്രിച്ചു.
Content Highlights: Muscat KMCC