ഡാന്‍സ് ഉത്സവ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ വെള്ളിയാഴ്ച്ച സൊഹാറില്‍

സൊഹാര്‍: നവചേതന ഡാന്‍സ് ഉത്സവ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ സൊഹാറില്‍ അരങ്ങേറും. ഓഗസ്റ്റ് 23 വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്ക് സൊഹാറിലെ അമ്പറിലുള്ള വുമണ്‍സ് അസോസിയേഷന്‍ ഹാളിലാണ് ഗ്രാന്‍ഡ് ഫിനാലെ വേദി ഒരുക്കിയിരിക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെയില്‍ നടനും ഡാന്‍സറും ആയ ഡി ഫോര്‍ ഡാന്‍സ് ഫൈയിം സുഹൈദ് കുക്കു മുഖ്യ അഥിതിആയിരിക്കും
ഒമാനില്‍ ആദ്യമായി' മൈമ് ' മത്സരം കൂടി ഡാന്‍സ് ഉത്സവില്‍ ഉള്‍പ്പെടുത്തിയതായി സംഘാടകര്‍ പറഞ്ഞു. ഒമാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നവചേതന ഡാന്‍സ് ഉത്സവില്‍ പങ്കെടുക്കുമെന്ന് കോര്‍ഡിനേറ്റര്‍ മാരായ ഋതു ദാസ് രാജേഷ്, വരദാപ്രവീണ്‍ എന്നിവര്‍ പറഞ്ഞു. ഒമാനിലെ ഡാന്‍സ് കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കുമായി ആണ് ഡാന്‍സ് ഉത്സവ് സീസണ്‍ 2 നടത്തുന്നതെന്ന് നവചേതന പ്രസിഡന്റ് സൗമ്യ ഹുബൈസും സെക്രട്ടറി അനീഷ് ഏറാടത്തും അറിയിച്ചു.
ഡാന്‍സ് ഉത്സവ് ജൂനിയര്‍, സീനിയര്‍, ഓപ്പണ്‍ കാറ്റഗറികളില്‍ സോളോയും ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും. ഗ്രാന്‍ഡ് ഫിനാലെ പരിപാടിയുടെ മുന്നോടിയായി സോഹാറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാളില്‍ ഒഡിഷന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. 120 ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്ന് കഴിവ് തെളിയിച്ചവര്‍ മെഗാ ഫിനാലെയില്‍ മാറ്റുരക്കും. സാമൂഹിക- സാംസ്‌കാരിക കലാ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും
Content Highlights: muscat