കോട്ടയം സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു

സലാല: കോട്ടയം സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് കീഴൂർ ചുണ്ടമലയിൽ സാലിമോൻ ആണ് മരിച്ചത്. 58 വയസായിരുന്നു. ഇന്ന് രാവിലെ സലാല സെന്ററിലെ റെസ്റ്റോറന്റിന് സമീപം വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസാണ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ ശാന്തമ്മ സലാലയിലുണ്ട്. മക്കളില്ല. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു.