സലാല തുറമുഖത്തെത്തിയ ഐ.എൻ.എസ് സുദർശിനിക്ക് വൻ വരവേൽപ്പ്

സലാല: സലാല തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യൻ നാവികസേനയുടെ 'ഐ.എൻ.എസ് സുദർശിനി' എന്ന പായ്ക്കപ്പൽ കാണാൻ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി ഇന്ത്യൻ പ്രവാസികൾ എത്തി. പായ്ക്കപ്പലിലെ ജീവിതരീതിയും 'ലോകായൻ-26' സമുദ്രാന്തര പര്യവേക്ഷണ അനുഭവങ്ങളും കപ്പലിലെ ജീവനക്കാർ സന്ദർശകരുമായി പങ്കുവച്ചു.
ദോഫാർ ഗവർണറേറ്റ് പ്രതിനിധികൾ, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഒമാൻ പോലീസ്, തുറമുഖ ഉദ്യോഗസ്ഥർ, ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ എന്നിവർക്കായി കപ്പലിൽ പ്രത്യേക സ്വീകരണ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ സ്ഥാനപതി പ്രശാന്ത് പിസെ, ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല സമുദ്ര പാരമ്പര്യം ചൂണ്ടിക്കാണിക്കുകയും ഒമാൻ അധികൃതരുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. 2026 ജനുവരിയിൽ കൊച്ചിയിൽ നിന്ന് യാത്ര ആരംഭിച്ച ഐ.എൻ.എസ് സുദർശിനിയുടെ ഈ പര്യടനത്തിലെ അവസാനത്തെ വിദേശ തുറമുഖമാണ് സലാല.
Content Highlights: INS Sudarsini arrived at Salalah Port in Oman., Students, teachers, and Indian diaspora visited the sailing ship., Crew shared Lokayan-26 maritime expedition experiences., Indian Ambassador to Oman Prashant Pise highlighted India-Oman maritime heritage., Salalah is the final foreign port of call for the voyage that began from Kochi in January 2026.